കട്ടൻ ചായയ്ക്കൊപ്പം തനി നാടൻ രുചിയിൽ കപ്പ താളിച്ചത്

kappa
SHARE

കപ്പയുണ്ടോ ? വളരെ എളുപ്പത്തിൽ ഒരു സ്വാദിഷ്ടമായ നാലു മണി പലഹാരം തയാറാക്കാം.

ചേരുവകൾ

  • കപ്പ - ഒരു കിലോ
  • വെളിച്ചെണ്ണ - ഒന്നര ടേബിൾസ്പൂൺ  
  • കടുക് - അര ടീസ്പൂൺ
  • ചുവന്നുള്ളി -  6 മുതൽ 8 എണ്ണം
  • കറിവേപ്പില  - ആവശ്യത്തിന്
  • ഉഴുന്ന് പരിപ്പ് - മൂന്നു ടേബിൾസ്പൂൺ 
  • വറ്റൽ മുളക് -  5 എണ്ണം
  • കട്ടിതേങ്ങപ്പാൽ  - ആറു ടേബിൾസ്പൂൺ
  • തിരുമ്മിയ തേങ്ങ - മൂന്നു ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം 

കപ്പ കഷ്ണങ്ങൾ വെള്ളമൊഴിച്ച് ആവശ്യത്തിന് ഉപ്പിട്ട് വേവിച്ചു തോർത്തി വയ്ക്കുക.

കപ്പ താളിക്കുന്നതിനായി ഒരുപാൻ ചൂടാകുമ്പോൾ എണ്ണയൊഴിച്ച് കടുക് പൊട്ടിച്ചു ചുവന്നുള്ളി, കറിവേപ്പില, ഉഴുന്നു പരിപ്പ്, വറ്റൽ മുളക് എന്നിവ വറത്തു കോരി മാറ്റി വയ്ക്കാം. ശേഷം തിരുമ്മിയ തേങ്ങയും കറിവേപ്പിലയും വേവിച്ച കപ്പയും ഡ്രൈ ആയിവരുമ്പോൾ താളിപ്പും ചേർത്ത് ചൂടോടെ വിളമ്പാം.  

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA