പത്ത് മിനിറ്റുകൊണ്ട് ബ്രഡ് പുഡ്ഡിങ് തയാറാക്കാം

pudding
SHARE

വെറും 10 മിനിറ്റ് മാത്രം മതി വീട്ടുകാരെ ഞെട്ടിക്കാൻ തയാറാക്കാം വായിലിട്ടാൽ അലിഞ്ഞു പോകുന്ന ഒരു കിടിലൻ പുഡ്ഡിങ്.

ചേരുവകൾ

  • പാൽ - 2 1/2 + 1 കപ്പ്
  • കസ്റ്റഡ് പൗഡർ- 2 ടേബിൾസ്പൂൺ 
  • പഞ്ചസാര - ആവശ്യത്തിന് 
  • ബിസ്ക്കറ്റ് - ആവശ്യത്തിന് 
  • ബ്രഡ്- ആവശ്യത്തിന് 
  • അണ്ടിപ്പരിപ്പ് - 10എണ്ണം 
  • ബദാം- 10 എണ്ണം 
  • കോഫീ പൗഡർ - 1 ടേബിൾസ്പൂൺ 

തയാറാക്കുന്ന വിധം

രണ്ടര കപ്പ് പാലിൽ രണ്ട് ടേബിൾസ്പൂൺ കസ്റ്റഡ് പൗഡർ ചേർത്ത് നന്നായി യോജിപ്പിക്കുക. ആവശ്യത്തിനുള്ള പഞ്ചസാര ചേർത്ത് നല്ലവണ്ണം കുറുക്കി എടുക്കാം, 10 മിനിറ്റിനുള്ളിൽ തന്നെ ഇത് കുറുകി  കിട്ടും. ഇത് മാറ്റിവയ്ക്കാം. അരികു  മുറിച്ച് കുറച്ച് ബ്രഡ് എടുത്തതിനുശേഷം പാനിൽ ഇട്ടു  ചൂടാക്കി എടുക്കാം. ഈ ബ്രഡും മാറ്റിവയ്ക്കാം.

ഒരു പുഡ്ഡിങ് ട്രേയിൽ ചൂടാക്കി വച്ചിരിക്കുന്ന ബ്രഡ് നിരത്തി കൊടുക്കാം. ഇതിന്റെ മുകളിൽ തയാറാക്കി വച്ചിരിക്കുന്ന കസ്റ്റഡ് മിക്സ് ഒഴിച്ചു കൊടുക്കാം. ഇനി ഇതിന്റെ മുകളിൽ കുറച്ച് ബിസ്ക്കറ്റ് നിരത്താം. ബിസ്ക്കറ്റിന് മുകളിലായി ഒരു കപ്പ് പാലിൽ ഒരു ടേബിൾ സ്പൂൺ കോഫി പൗഡർ നാല് ടേബിൾ സ്പൂൺ പഞ്ചസാര എന്നിവ മിക്സ് ചെയ്തതും ഒഴിച്ചു കൊടുക്കാം. ഇനി ഇതിന്റെ മുകളിൽ വീണ്ടും ചൂടാക്കി വച്ചിരിക്കുന്ന ബ്രഡ് വയ്ക്കാം.  മുകളിൽ കസ്റ്റഡ് മിക്സ് ഒഴിക്കാം. അണ്ടിപ്പരിപ്പും ബദാമും പൊടിച്ചത് ഇതിന്റെ മുകളിൽ വിതറി കൊടുക്കാം. ഇനി ഒരു ഭംഗിക്ക് നിങ്ങൾക്കിഷ്ടമുള്ള ഏതെങ്കിലും ഒരു ഫ്രൂട്ട് ഇതിന്റെ മേലെ മുറിച്ച് ഇട്ട് കഴിക്കാം.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA