കർപ്പൂര സുഗന്ധിയായ മധുര ലഡ്ഡു

soft-laddu
SHARE

ആഹ്ലാദ വേളകൾ പങ്കിടാൻ നാം പതിവായി നൽകുന്ന മധുരപലഹാരങ്ങളിൽ പ്രധാനിയാണല്ലോ ലഡ്ഡു. ഇനിയത് ബേക്കറിയിലെ ചില്ലലമാരയിലെ പഴക്കം ബാധിച്ച രുചിയായി നിങ്ങൾ കഴിക്കരുത്.. വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കി പങ്കിടാം ഈ മധുരം..

ചേരുവകൾ :

  • കടല മാവ് - 2 കപ്പ്
  • ഉപ്പ് - ഒരു നുള്ള്
  • വെള്ളം - 3/4 കപ്പ്
  • ബേക്കിങ് സോഡ - 1/4 ടീ സ്പൂൺ
  • ലെമൺ മഞ്ഞ നിറം കിട്ടുന്ന സിറപ്പ്‌ - 2 തുള്ളി
  • കടല മാവിൽ വെള്ളമൊഴിച്ചു കട്ടയാവാതെ കുഴമ്പു രൂപത്തിൽ മാവ് ആക്കുക. അതിലേക്ക് ബേക്കിംഗ് സോഡയും നാരങ്ങ മഞ്ഞയുടെ കളറും ചേർക്കുക.
  • പഞ്ചസാര - 2 കപ്പ്
  • വെള്ളം - 1/2 കപ്പ്

തയാറാക്കുന്ന വിധം

  • ഒരു ചീന ചട്ടി ചൂടാക്കി പഞ്ചസാരയിൽ വെള്ളമൊഴിച്ചു തിളപ്പിച്ച്‌, തൊട്ടാൽ കയ്യിലൊട്ടും വിധമുള്ള  ലായനിയാക്കുക. അത് തണുപ്പിക്കാൻ വയ്ക്കുക.
  • തയാറാക്കിയ കടല മാവ് മറ്റൊരു ചീന ചട്ടി ചൂടാക്കി എണ്ണ തിളപ്പിച്ച്‌ അതിലേക്ക്   ദ്വാരങ്ങളുള്ള വലിയ തവിയിലൂടെ ഒഴിച്ച് ബൂന്ദി ഉണ്ടാക്കുക.1/2 മിനിറ്റ് മാത്രമേ ഇത് എണ്ണയിൽ തിളയ്ക്കാവൂ.
  • ഉണ്ടാക്കിയെടുത്ത ബൂന്ദി തണുപ്പിച്ചു വെച്ച പഞ്ചസാര ലായനിയിൽ കലർത്തി യോജിപ്പിച്ച് ഒരു മണിക്കൂർ വയ്ക്കുക. ഇതിൽ പകുതി ഭാഗം ഒരു മിക്സിയിൽ അരച്ചെടുക്കുക. അരച്ചതും അരക്കാതെ മാറ്റിവെച്ചതുമായ ബൂന്ദി കലർത്തി കുഴയ്ക്കുക. നെയ്യിൽ വറുത്തെടുത്ത 2 ടേബിൾ സ്പൂൺ വീതം അണ്ടിപരിപ്പ്‌  മുന്തിരി എന്നിവയും ഏലയ്ക്കായ, ഗ്രാമ്പു എന്നിവ 3 എണ്ണം വീതവും കൽക്കണ്ടം 2 ടേബിൾ സ്പൂണും പച്ച കർപ്പൂരം 1/4 ടീ സ്പൂണും ഇതിൽ ചേർക്കുക. കയ്യിൽ നെയ് പുരട്ടി ഉരുള രൂപത്തിൽ ഉരുട്ടിയെടുത്ത് ഉപയോഗിക്കാം.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA