ചിക്കനും സവാളയുമുണ്ടോ പെട്ടെന്നൊരുക്കാം ചിക്കന്‍ മസാല ചോപ്‌സ്

HIGHLIGHTS
  • ചിക്കന്‍ വിഭവം പെട്ടെന്ന് രുചികരമായി ഒരുക്കാം.
chicken-onion
SHARE

കുറച്ചു ചേരുവകള്‍ മാത്രം ഉള്‍പ്പെടുത്തി പെട്ടെന്ന് രുചികരമായ ഒരു ചിക്കന്‍ വിഭവം ഒരുക്കാം. 

പ്രധാന ചേരുവകൾ

  • ചിക്കന്‍ - അര കിലോ 
  • സവാള - അഞ്ചെണ്ണം

ഒരു പാനില്‍ ഒരു ടേബിള്‍ സ്പൂണ്‍ നെയ്യും ഒരു ടേബിള്‍ സ്പൂണ്‍ എണ്ണയും ചൂടാക്കുക. അതിലേക്ക് അഞ്ച് സവാള കൊത്തിയരിഞ്ഞിട്ട് ഉപ്പും ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും ചേര്‍ത്ത് ലൈറ്റ് ബ്രൗണ്‍ കളര്‍ ആകുന്നതു വരെ വഴറ്റുക. ഇതിലേക്ക് അരക്കിലോ ചിക്കന്‍ ചെറിയ കഷ്ണങ്ങളായി നുറുക്കിയത് ഇട്ട് നന്നായി ഇളക്കി ചേര്‍ക്കുക. ഇതിലേക്ക് അരടീസ്പൂണ്‍ മഞ്ഞള്‍ പൊടി, അര ടീസ്പൂണ്‍ ഗരം മസാല, അര ടീസ്പൂണ്‍ കുരുമുളക് പൊടി, മൂന്ന് ടേബിള്‍ സ്പൂണ്‍ മുളക് പൊടി എന്നിവ ചേര്‍ത്ത് നന്നായി മിക്്‌സ് ചെയ്ത് അടച്ചുവച്ച് 15 മിനിറ്റ് വേവിക്കണം. ഇതിനു ശേഷം അടപ്പ് തുറന്ന് അതിലേക്ക് 2 സ്പൂണ്‍ നാരങ്ങാ നീര് ചേര്‍ത്ത് അടച്ച് വച്ച് മൂന്നു മിനിറ്റ് കൂടി കുക്ക് ചെയ്യണം. ഇതോടെ രുചികരമായ ചിക്കന്‍ മസാല ചോപ്‌സ് റെഡി.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA