ഉരുളക്കിഴങ്ങും മുട്ടയും ഉണ്ടെങ്കിൽ രുചികരമായ പിത്​സ തയാറാക്കാം

potato-pizza
SHARE

അവ്നും മൈദയും യീസ്റ്റും ഇല്ലാതെ 10 മിനിറ്റിനുള്ളിൽ പാനിൽ പിത്​സ ഉണ്ടാക്കാം 

ചേരുവകൾ

  • ഉരുളക്കിഴങ്ങ് – 3 (വലുത്)
  • മുട്ട – 4 
  • മോസറല്ല ചീസ് – 1/2 കപ്പ് 
  • പാസ്ത സോസ് – 1/2 കപ്പ് 
  • ഒറിഗാനോ – 1/2 ടീസ്പൂൺ
  • റെഡ് ക്രഷ്ഡ് പെപ്പർ – 1 ടീസ്പൂൺ 
  • എണ്ണ – 1 ടേബിൾസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

മുട്ട ആവശ്യത്തിന്ന് ഉപ്പും ചേർത്ത് നന്നായി അടിച്ചെടുക്കുക.

ഉരുളക്കിഴങ്ങിന്റെ തൊലി കളഞ്ഞ്, കനം കുറച്ച് ചെറുതായി അരിയണം. 

ഒരു പാൻ ചൂടാക്കി 1/4  ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് അരിഞ്ഞു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങിന്റെ 1/4 ഭാഗം പാനിലേക്ക് വട്ടത്തിൽ ഇടണം. 3 മിനിറ്റ് അടച്ച് വെച്ച് ചെറിയ തീയിൽ വേവിക്കണം. അതിന് ശേഷം അടിച്ച് വെച്ചിരിക്കുന്ന മുട്ടയിൽ നിന്നും 2 ടേബിൾസ്പൂൺ വേവിച്ച് വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങിലേക്ക് ഒഴിക്കുക. വീണ്ടും 2 മിനിറ്റ് വേവിക്കണം. അതിന് ശേഷം ഇത് തിരിച്ച് ഇടുക. അതിന്റെ മുകളിലേക്ക് ഏകദേശം 2 ടേബിൾസ്പൂൺ പാസ്ത സോസ് സ്‌പ്രെഡ്‌ ചെയ്ത് കൊടുക്കണം. ഒറിഗാനോയും റെഡ് ക്രഷ്ഡ് പെപ്പറും സ്പ്രിങ്കിൾ ചെയ്യണം. എന്നിട്ട് ഒന്നര ടേബിൾസ്പൂൺ മൊസറല്ല ചീസ് സ്പ്രെഡ് ചെയ്ത് അടച്ച് വച്ച് മൂന്ന് നാല് മിനിറ്റ് വേവിക്കണം. ഇതേപോലെയുള്ള 4 പിത്​സ ഉണ്ടാക്കാൻ പറ്റും ഈ അളവുകൾ കൊണ്ട്. അവ്നും മൈദയും യീസ്റ്റും ഇല്ലാതെ പിത്​സ പെട്ടെന്നും റെഡിയാക്കാം. 

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA