കറുമുറെ കൊറിക്കാൻ നല്ല എരിവുള്ള നാടൻ മിക്സ്ചർ

conflakes-mixture
SHARE

ചായയ്ക്കൊപ്പം കറുമുറെ കൊറിക്കാൻ നല്ല എരിവുള്ള നാടൻ മിക്സ്ചർ കോൺഫ്ളക്സ് ചേർത്ത് ഹെൽത്തി ആയി 15 മിനിറ്റിനുള്ളിൽ തയാറാക്കാം.

ചേരുവകൾ

1. കടലമാവ് - രണ്ട് കപ്പ്
2. മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
    മുളകുപൊടി -അര ടീസ്പൂൺ
    കായപ്പൊടി - കാൽടീസ്പൂൺ
    ഉപ്പ്- ആവശ്യത്തിന്
3. കോൺഫ്ലക്സ് - 2 കപ്പ്
4. കപ്പലണ്ടി - ഒരു കപ്പ്
5. പൊട്ടുകടല - ഒരു കപ്പ്
6. കറിവേപ്പില - ആവശ്യത്തിന്
7. വെളുത്തുള്ളി ചതച്ചത് - 10 അല്ലി
8. മുളകുപൊടി- ഒരു ടീസ്പൂൺ
    കായപ്പൊടി -കാൽടീസ്പൂൺ
    ഉപ്പ് - അര ടീസ്പൂൺ
9. എണ്ണ -വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • കടലമാവ് രണ്ടാമത്തെ ചേരുവകളും ആവശ്യത്തിന് വെള്ളവും ചേർത്ത് ചപ്പാത്തി മാവിന്റെ പരുവത്തിൽ നന്നായി കുഴച്ചെടുക്കുക.
  • ഒരു സേവാനാഴിയിൽ ഇടിയപ്പത്തിന്റെ ചില്ലിട്ട് മാവ് നിറയ്ക്കുക .
  • ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി അതിലേക്ക്  മാവ് ചുറ്റി കൊടുക്കാം. ചെറിയ ചൂടിൽ വേണം  വറുത്തെടുക്കാൻ. ഇളം ബ്രൗൺ നിറമാകുന്നതുവരെ തിരിച്ചും മറിച്ചുമിട്ട് വറുത്ത് കോരുക.
  • ഇതേ എണ്ണയിലേക്ക് കോൺഫ്ലേക്സ് ഇട്ട് വറുത്തെടുക്കണം. കോൺഫ്ലേക്സ് ക്രിസ്പിയായി വരാൻ ഒരു മിനിറ്റ് മതി.
  • അടുത്തതായി കപ്പലണ്ടി വറുത്ത് കൊരാം. കപ്പലണ്ടി ചൂടോടെ ഒരു പാത്രത്തിലേക്ക് ഇട്ട്  മുളകുപൊടിയും കായപ്പൊടിയും ഉപ്പും ഇട്ട് നന്നായി ഇളക്കി എടുക്കണം. കപ്പലണ്ടിയുടെ ചൂടിൽ പൊടികളുടെ പച്ചമണം മാറി കിട്ടും.
  • അടുത്തതായി പൊട്ടുകടല, കറിവേപ്പില, വെളുത്തുള്ളി ചതച്ചത് എന്നിവ വേറെ വേറെ വറുത്ത് കോരാം.
  • വെളുത്തുള്ളി ചതച്ചത് വറുക്കുമ്പോൾ നല്ല ബ്രൗൺ നിറത്തിൽ വറുത്തെടുക്കാം, ഇത് കൈ കൊണ്ട് ഒന്ന് പൊടിച്ചു കൊടുക്കാം.
  • ഇനി എല്ലാം കൂടി നന്നായി മിക്സ് ചെയ്ത് എടുക്കാം.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA