ചോറിനൊപ്പം വായിൽ വെള്ളം ഊറുന്ന അയലക്കറി

ayala-curry
SHARE

മീൻ കറി പലതരത്തിൽ രുചികരമായി തയാറാക്കാം. ചോറ് തീരുന്നത് അറിയില്ല.

ചേരുവകൾ

  • അയല മീൻ - -1.25 കിലോഗ്രാം (കഷണങ്ങളാക്കി  മുറിച്ചത്)
  • പച്ച മാങ്ങാ - 2 എണ്ണം 
  • തേങ്ങാ ചിരകിയത് - 2 കപ്പ്‌
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
  • കാശ്മീരി മുളകുപൊടി - 2 ടേബിൾസ്പൂൺ
  • മല്ലിപ്പൊടി - 1 ടേബിൾസ്പൂൺ
  • ഉലുവാ പൊടിച്ചത് – 1/4 ടീസ്പൂൺ
  • ചെറിയ ഉള്ളി - 7 എണ്ണം
  • ഇഞ്ചി - ചെറിയ കഷണം ചെറുതായി അറിഞ്ഞത്
  • വെളുത്തുള്ളി - 4-5 അല്ലി ചെറുതായി അറിഞ്ഞത്
  • പച്ചമുളക് -  10 എണ്ണം
  • കറിവേപ്പില - ആവശ്യത്തിന് 
  • വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ
  • വെള്ളം - ആവശ്യത്തിന്
  • ഉപ്പ് - ആവശ്യത്തിന്

കടുക് താളിക്കാൻ

  • വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ
  • കടുക് -1/2 ടീസ്പൂൺ
  • ഉലുവ -1/4 ടീസ്പൂൺ
  • ചെറിയ ഉള്ളി - 3 എണ്ണം
  • കറിവേപ്പില

തയാറാക്കുന്ന വിധം

ചിരകിയ തേങ്ങാ, മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ആവശ്യത്തിന് വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഒരു മീൻ ചട്ടി ചൂടാക്കി അതിൽ 1 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് അരച്ച് വച്ചിരിക്കുന്ന അരപ്പ്  ചേർത്ത് രണ്ടു മിനിറ്റ് വഴറ്റുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളം (4 കപ്പ്‌ ) ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക. ഇത് മൂടി വെച്ച് തിളപ്പിക്കുക. ഇതിലേക്ക് മാങ്ങാ നീളത്തിൽ അരിഞ്ഞത് ചേർത്ത് ഇളക്കുക. ഇനി മീൻ കഷണങ്ങൾ ചേർത്ത് ഒന്ന് ഇളക്കിയതിനു ശേഷം അടച്ചു വച്ച് മീൻ വേവിച്ചെടുക്കുക.

മീൻ വെന്തതിനു ശേഷം ഉപ്പു നോക്കി ആവശ്യാനുസരണം ചേർത്തു കൊടുക്കാം. ഇതിലേക്ക് 1/4 ടീസ്പൂൺ ഉലുവാപ്പൊടിയും ചേർത്ത് തീ അണയ്ക്കുക. ഒരു ചീനിച്ചട്ടിയിൽ കടുക് താളിക്കാൻ 1 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി, അതിലേക്കു കടുകും ഉലുവയും ഇട്ട് പൊട്ടിക്കുക. ചെറിയ ഉള്ളിയും കറിവേപ്പിലയും ചേർത്ത് വഴറ്റുക. കടുക് താളിച്ചത് മീൻ കറിയിലേക്ക് ഒഴിച്ച് ഇളക്കുക. നല്ല കിടിലൻ രുചിയുള്ള അയല പച്ചക്കറി തയാർ.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA