കൊൽക്കത്ത സ്റ്റൈൽ വെജിറ്റബിൾ ഡിന്നർ റോൾ

kathi
SHARE

ബ്രേക്ഫാസ്റ്റിനും ഡിന്നറിനും കഴിയ്ക്കാൻ ചപ്പാത്തി കൊണ്ട്  ടേസ്റ്റി ആയ കൊൽക്കത്ത സ്റ്റൈൽ വെജിറ്റബിൾ ഡിന്നർ റോൾ അഥവാ ആലൂ കാട്ടി റോൾ. മാവിന് നല്ല മയവും കൊൽക്കത്ത റോളിന്റെ അതേ രുചിയും കിട്ടാനാണ് മൈദ ചേർക്കുന്നത്. ഇവിടെ മൈദയ്ക്ക് പകരം ഗോതമ്പുപൊടി കൂടുതൽ ചേർത്താണ് ഇത് തയാറാക്കുന്നത്.

ചേരുവകൾ

 • ഗോതമ്പു പൊടി - ഒരു കപ്പ്
 • മൈദ - നാല് ടേബിൾസ്പൂൺ
 • എണ്ണ - ഒരു ടേബിൾസ്പൂൺ
 • വെള്ളം - അര കപ്പ് + മൂന്ന് ടേബിൾസ്പൂൺ

മസാല തയാറാക്കാൻ

 • ഉരുളക്കിഴങ്ങ് – 2 വലുത് നന്നായി പുഴുങ്ങി ഉടച്ചത്
 • ഇഞ്ചി ചെറുതായി അരിഞ്ഞത് - ഒരു ടേബിൾ സ്പൂൺ
 • വെളുത്തുള്ളി ചെറുതായി അരിഞ്ഞത് - ഒരു ടേബിൾസ്പൂൺ
 • പച്ചമുളക് - ഒന്ന്
 • എണ്ണ - രണ്ടു ടേബിൾസ്പൂൺ
 • ബട്ടർ - ഒരു ടീസ്പൂൺ
 • മഞ്ഞൾപ്പൊടി - അര ടീസ്‌പൂൺ
 • കാശ്മീരി മുളകുപൊടി - ഒരു ടീസ്പൂൺ
 • ചാട്ട് മസാല - അര ടീസ്‌പൂൺ
 • കുരുമുളകുപൊടി - കാൽ ടീസ്‌പൂൺ
 • സവാള ചെറുതായി അരിഞ്ഞത് - നാല് ടേബിൾസ്പൂൺ

ഫില്ലിങ്സ് തയാറാക്കാൻ

 • മയോണൈസ്
 • കെച്ചപ്പ്
 • ചാട്ട് മസാല
 • മല്ലിയില
 • നാരങ്ങാ നീര്
 • ഉപ്പ്
 • സവാള
 • കാബേജ്
 • തക്കാളി
 • ഫ്രൈ ചെയ്‌തെടുക്കാൻ ബട്ടർ - രണ്ടു ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോ കാണാം

 • ആദ്യം റോളിന് വേണ്ടിയുള്ള ചപ്പാത്തി തയാറാക്കണം, അതിനായി  മൈദ, വെള്ളം, ഗോതമ്പു പൊടി, ഉപ്പ്, എണ്ണ ഇവയെല്ലാം ചേർത്ത് നന്നായി ഒരു അഞ്ചു മിനിറ്റ് കുഴച്ചു മാറ്റിവയ്ക്കുക.
 • പത്തു  മിനിറ്റിനു ശേഷം എടുത്തു ഉരുളകളാക്കി പരത്തിയെടുക്കുക.
 • എണ്ണ ചേർത്ത് ചുട്ടെടുക്കണം
 • മസാല തയാറാക്കാനായി ഒരു പാനിൽ എണ്ണയും ബട്ടറും ഒഴിക്കുക.
 • ചെറിയ തീയിൽ വേണം ബട്ടർ ചേർക്കാൻ, ശേഷം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് അരിഞ്ഞത് എന്നിവ ചേർത്ത് ചെറിയ തീയിൽ പച്ചമണം പോകുന്നത് വരെ മൂപ്പിയ്ക്കുക.
 • ശേഷം മുളകുപൊടി മഞ്ഞൾപ്പൊടി എന്നിവ ചെറിയ തീയിൽ തന്നെ ചേർത്ത് ഇളക്കിയെടുക്കണം. ഉടനെ തന്നെ ഉടച്ചു വെച്ച കിഴങ്ങു ചേർക്കുക. കിഴങ്ങു ചേർത്തിട്ടു തീ ഒന്ന് കൂട്ടി വയ്ക്കാം.
 • ശേഷം ചാട്ട് മസാലയും കുരുമുളകുപൊടിയും ഉപ്പും ചേർത്ത് യോജിപ്പിയ്ക്കുക. നാല് ടേബിൾസ്പൂൺ സവാള ചേർത്ത് യോജിപ്പിച്ച് ഒരു മിനിറ്റ് സവാള വേവിച്ച് എടുക്കുക.

ഫില്ലിങ്സ് ചേർക്കേണ്ട വിധം

kathi-roll
 • ഒരു ചപ്പാത്തി എടുത്ത് അതിലോട്ടു ഒരു ടീസ്പൂൺ മയോണൈസും കെച്ചപ്പും ഇട്ടു കൊടുത്തു ചപ്പാത്തിയിൽ നന്നായി തേച്ചുപിടിപ്പിയ്ക്കണം. ശേഷം കിഴങ്ങു മസാല ,വെജിറ്റബിൾസ് എല്ലാം ചേർക്കുക. ചാട്ട് മസാല, ഉപ്പ്, കുരുമുളകുപൊടി എന്നിവ മുകളിൽ വിതറിക്കൊടുക്കുക.
 • നാരങ്ങാ നീര് ഒഴിക്കുക.
 • മയോണൈസ്, മല്ലിയില എന്നിവ മുകളിലായിട്ടു ചേർത്ത് കൊടുക്കുക.
 • ചപ്പാത്തി നീളത്തിൽ മടക്കി എടുക്കാം.
 • ഇതാണ് കാട്ടി റോൾ, ഇതിന് ടേസ്റ്റ് കൂട്ടാൻ ഒരു പാനിലോ ദോശക്കല്ലിലോ ബട്ടർ തേച്ചു കൊടുക്കുക. റോൾ നിരത്തി വെച്ച് രണ്ടു വശവും നന്നായി അര മിനിറ്റ് നേരം മീഡിയം തീയിൽ മൊരിയിച്ചെടുക്കുക. ബട്ടർ പുരട്ടിക്കൊടുക്കുക, നല്ല ക്രിസ്പി ഡിന്നർ റോൾ റെഡി  

Note - കുഞ്ഞുങ്ങൾക്കു കൊടുക്കാൻ ആണെങ്കിൽ കുരുമുളകുപൊടി ചേർക്കണ്ട.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA