5 മിനിറ്റു മതി മസാല ഇഡ്ഡലി തയാറാക്കാം

masala-idli
SHARE

മലയാളികളുടെ പ്രിയപ്പെട്ട വിഭവമാണ് ഇഡ്ഡലി. ആ ഇഡലിയിൽ നിന്ന് ഉണ്ടാക്കാവുന്ന വളരെ ടേസ്റ്റി ആയ വിഭവമാണ് മസാല ഇഡ്ഡലി. മിച്ചം വന്ന ഇഡ്ഡലി വീട്ടിലുണ്ടെങ്കിൽ ഒന്നും നോക്കണ്ട, വെറും അഞ്ചു മിനിറ്റിൽ മേക്ക് ഓവർ നടത്തി ഒന്നു മേഡേൺ ആക്കിക്കോളൂ. അപ്പോൾ മസാല ഇഡ്ഡലി ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം

ചേരുവകൾ 

  • ഇഡ്ഡലി  - 5 എണ്ണം കഷണങ്ങളാക്കി അരിഞ്ഞത്
  • സവാള - 1 ചെറുതായി അരിഞ്ഞത്
  • തക്കാളി  - 1 എണ്ണം ചെറുതായി അരിഞ്ഞത്
  • മുളകുപൊടി - 1 ടീസ്പൂൺ
  • മല്ലിപ്പൊടി  - 1/2 ടീസ്പൂൺ
  • ഗരം മസാല  - 1/4 ടീസ്പൂൺ
  • വെളുത്തുള്ളി   - ചെറുതായി അരിഞ്ഞത് 5 എണ്ണം.
  • മല്ലിയില - 2 തണ്ട്
  • ഉപ്പ്, വെളിച്ചെണ്ണ – ആവശ്യത്തിന്

തയാറാക്കുന്ന  വിധം

ഇഡ്ഡലി ആദ്യം തന്നെ ഒന്ന് ഫ്രൈ ചെയ്തെടുക്കാം പാനിൽ വെളിച്ചെണ്ണ ഒരു  ടേബിൾ സ്പൂൺ ഒഴിച്ച് എണ്ണ ചൂടാകുമ്പോൾ  ഇഡ്ഡലി ഇട്ടു കൊടുത്തു 2 മിനിറ്റ് ഇളക്കുക .ഇഡ്ഡലി ചെറുതായി മൊരിഞ്ഞു വരുമ്പോൾ എടുത്ത് മറ്റൊരു പാത്രത്തിൽ സൂക്ഷിക്കുക.

വീണ്ടും പാനിൽ ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് ചൂടായ ശേഷം, വെളുത്തുള്ളി ഇട്ടു കൊടുക്കുക  വെളുത്തുള്ളി  മൂത്തു വരുമ്പോൾ സവാള, തക്കാളി എന്നിവ വഴറ്റുക. ശേഷം  മുളകുപൊടി, ഗരം മസാല, മല്ലിപ്പൊടി എന്നിവ ചേർത്ത് ഇളക്കുക. പച്ചമണം മാറുമ്പോൾ ഇഡ്ഡലി ഇട്ട് കൊടുത്ത് യോജിപ്പിക്കുക. വാങ്ങിയ ശേഷം  മല്ലിയില തൂവി  വിളമ്പാവുന്നതാണ്.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA