ഹരിയാലി ചിക്കൻ പച്ച നിറം ഒട്ടും കുറയാതെ

green-chicken
SHARE

ചിക്കൻ രുചികളിൽ വ്യത്യസ്തത ആഗ്രഹിക്കുന്നവർക്ക് പച്ചനിറത്തിലൊരു രസികൻ ചിക്കൻ കറി.

ചേരുവകൾ 

മാരിനേറ്റ് ചെയ്യാൻ

  • ചിക്കൻ - 750 ഗ്രാം
  • തൈര് - 3 ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
  • കുരുമുളക് - 1/2 ടീസ്പൂൺ
  • ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ
  • ഉപ്പ്

കറിയുടെ ചേരുവകൾ

  • എണ്ണ - 2 ടേബിൾസ്പൂൺ
  • ജീരകം - 1/4 ടീസ്പൂൺ
  • 1 സവാള, 5-7 പച്ചമുളക്, 2 ഏലയ്ക്ക എന്നിവ അരച്ചത്(പച്ചമുളക് എരിവ് അനിസരിച്ചു കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം)
  • ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - 1/2 ടീസ്പൂൺ
  • മല്ലിപ്പൊടി - 1 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
  • ഗരം മസാല - 1/2 ടീസ്പൂൺ
  • പച്ച പേസ്റ്റ് - മല്ലിയില, പുതിന, 10 കശുവണ്ടി
  • പാൽ/ക്രീം - 1/2 കപ്പ്
  • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • തൈര്, മഞ്ഞൾ, കുരുമുളക് , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ നന്നായി മിക്സ് ചെയ്തു ചിക്കനിൽ പുരട്ടി അര മണിക്കൂർ എങ്കിലും ഫ്രിഡ്ജിൽ വയ്ക്കുക. നിങ്ങളുടെ സമയം അനുസരിച്ചു 8 മണിക്കൂർ വരെ വയ്ക്കാം. 
  • സവാളയും പച്ചമുളകും ഏലക്കായും നന്നായി അരച്ചെടുക്കുക. കശുവണ്ടി വെള്ളത്തിൽ കുതിർത്തു വയ്ക്കുക.
  • ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ജീരകം പൊട്ടിച്ചു സവാള-ചില്ലി പേസ്റ്റ് ചേർത്ത് നന്നായി വഴറ്റുക. 2 മിനിറ്റിനു ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. ചെറിയ തീയിൽ ഏകദേശം 10-12 മിനിറ്റ് എണ്ണ തെളിയും വരെ വഴറ്റുക. 
  • ഇതിലേക്കു മല്ലിപ്പൊടി, ഗരം മസാല, മഞ്ഞൾ എന്നിവ ചേർത്ത് വഴറ്റുക.അതിനു ശേഷം  മാരിനേറ്റ് ചെയ്ത ചിക്കൻ ചേർത്ത്  മൂടി വച്ചു 20-25 മിനിറ്റ് വേവിക്കുക.  
  • ചിക്കൻ വെന്തു കഴിയുമ്പോൾ  അടപ്പു  തുറന്ന് മല്ലിയിലയും പുതിനയും കശുവണ്ടിയും അരച്ചത് ചേർക്കുക. ചെറിയ തീയിൽ 5  മിനിറ്റ് മൂടി വീണ്ടും വേവിക്കുക. പാൽ അല്ലെങ്കിൽ ക്രീം ചേർത്ത് ചെറിയ തീയിൽ ഒരു മിനിറ്റ് വേവിക്കുക, തിളപ്പിക്കരുത്. ശേഷം തീ അണച്ച് ചൂടോടെ വിളമ്പാം . ചപ്പാത്തിക്കും അപ്പത്തിനും ചോറിനും എല്ലാം കൂടെ ഈ കറി ഉപയോഗിക്കാം.
  • കുറിപ്പ്: പച്ച പേസ്റ്റ് അവസാനം ചേർക്കുന്നത് കറിയിൽ പച്ച നിറം നിലനിർത്താൻ സഹായിക്കും. സവാള പേസ്റ്റിനൊപ്പം പച്ചിലകളും അരച്ച് ചേർക്കാം, പക്ഷേ കറിക്കു ഇരുണ്ട നിറമാകും.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA