മുട്ട ചമ്മന്തി, ചോറിനും ചപ്പാത്തിക്കും കൂട്ടാം

egg
SHARE

ചോറിനും ചപ്പാത്തിക്കും അപ്പത്തിനും ഒപ്പം കഴിക്കാൻ 5 മിനിറ്റിനുള്ളിൽ ഒരു കിടിലൻ മുട്ട ചമ്മന്തി തയാറാക്കാം

ആവശ്യമുള്ള സാധനങ്ങൾ

  • മുട്ട-3 എണ്ണം 
  • തേങ്ങ - 6 ടേബിൾസ്പൂൺ
  • കറിവേപ്പില - ആവശ്യത്തിന് 
  • വറ്റൽമുളക്- 2 എണ്ണം
  • വെളുത്തുള്ളി- 2 അല്ലി
  • ഇഞ്ചി-ചെറിയ കഷണം
  • ഉപ്പ്-ആവശ്യത്തിന് 
  • കുരുമുളകുപൊടി - 1 ടീസ്പൂൺ
  • മുളകുപൊടി- 1/2 ടീസ്പൂൺ
  • കടുക് - 1/2 ടീസ്പൂൺ
  • വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ

 തയാറാക്കുന്ന വിധം

 ഒരു മിക്സിയുടെ ജാറിലേക്ക് ആറ് ടേബിൾസ്പൂൺ തേങ്ങയും അര ടീസ്പൂൺ മുളകുപൊടിയും രണ്ടല്ലി വെളുത്തുള്ളി ഒരു ചെറിയ കഷണം ഇഞ്ചിയും ആവശ്യത്തിന് ഉപ്പുമിട്ട് നല്ലവണ്ണം അടിച്ചെടുക്കുക ശേഷം ഇത് മാറ്റി വയ്ക്കാം

 ഇനി ഒരു പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി അതിനുശേഷം അര ടീ സ്പൂൺ കടുകിട്ടു പൊട്ടിക്കുക. ഇതിലേക്ക് 2 വറ്റൽമുളക് ഇട്ടുകൊടുക്കാം ഇനി നമ്മൾ നേരത്തെ അടിച്ചു മാറ്റി വെച്ച ചമ്മന്തി ഇതിലേക്ക് മിക്സ് ചെയ്തു കൊടുക്കാം. ഇനി തീ കൂട്ടി വെച്ച് മൂന്ന് മുട്ട പൊട്ടിച്ചു ഒഴിക്കാം  ശേഷം നല്ലവണ്ണം മിക്സ് ചെയ്ത് എടുക്കുക പാനിൽ  നിന്നും മുട്ട വിട്ടുവരുന്ന രീതി വരെ യോജിപ്പിച്ച് എടുക്കാം. ഇനി ഇതിലേക്ക് അര ടീസ്പൂൺ കുരുമുളകുപൊടി കൂടി ഇട്ടതിനുശേഷം വിളമ്പാം.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA