ADVERTISEMENT

നാവിലിട്ടാൽ അലിഞ്ഞു പോകുന്ന രുചിയിൽ തേങ്ങാ ബർഫി എളുപ്പത്തിൽ തയാറാക്കാം.

ചേരുവകൾ

  • തേങ്ങാ പൊടിച്ചത് -1 കപ്പ്‌
  • നെയ്യ് -1 ടേബിൾസ്പൂൺ
  • പഞ്ചസാര - 1/2 കപ്പ്‌
  • പാൽ -1/2 കപ്പ്‌
  • അണ്ടിപരിപ്പ് -10 എണ്ണം  പൊടിച്ചത്
  • ഏലക്കായപൊടിച്ചത് - ഒരു നുള്ള്
  • പിസ്‌ത - അലങ്കരിക്കാൻ ആവശ്യത്തിന്

 

തയാറാകുന്ന വിധം

ഒരു പാത്രത്തിൽ നെയ്യ് ഒഴിച്ച് അതിൽ തേങ്ങാ പൊടി ചേർക്കാം, 2മിനിറ്റ് ഒന്ന് ചൂടാക്കിയതിനു ശേഷം ഇതിൽ പഞ്ചസാരും പാലും ചേർക്കാം, ശേഷം അണ്ടിപ്പരിപ്പ് പൊടിച്ചതും, ഏലക്കാപൊടിയും ചേർക്കാം. എല്ലാംകൂടി നന്നായി യോജിപ്പിച്ചതിന് ശേഷം ഒരു നെയ്യ് പുരട്ടിയ പാത്രത്തിൽ ഇട്ട് ഒരു പരന്ന  സ്പൂൺ വച്ച് പരത്തണം. തണുത്തു കഴിഞ്ഞാൽ മുറിച്ച് കഴിക്കാം, വായിലിട്ടാൽ അലിഞ്ഞു പോകുന്ന മധുരപലഹാരം തയാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com