ADVERTISEMENT

ഇലക്കറികളിൽ മികച്ചതാണ് മുരിങ്ങയില. ആരോഗ്യത്തിനും രോഗങ്ങളെ തടഞ്ഞു നിര്‍ത്തുന്നതിനും മുരിങ്ങയില സഹായിക്കുന്നു. മുരിങ്ങയില മാത്രമല്ല, മുരിങ്ങപ്പൂവും കായും പോഷക ഗുണങ്ങളാൽ സമ്പുഷ്ടമാണ്. മുരിങ്ങയില കൊണ്ട് രുചി ഏറെയുള്ള സാമ്പാർ തയാറാക്കാം.

ചേരുവകൾ

1.മുരിങ്ങയില- രണ്ടു കപ്പ്
2.മഞ്ഞൾപ്പൊടി- അര ടീസ്പൂൺ
   കായപ്പൊടി- അര ടീസ്പൂൺ
   ഉലുവാപ്പൊടി- അര ടീസ്പൂൺ
   മുളകുപൊടി -ഒരു ടീസ്പൂൺ
   മല്ലിപ്പൊടി-  ഒന്നര ടീസ്പൂൺ
3.തുവരപ്പരിപ്പ് -അര കപ്പ്
4.സവാള -2 ചെറുത്
5.തക്കാളി -ഒന്ന്
6.പച്ചമുളക്-3
7.പുളി -ഒരു നെല്ലിക്ക വലുപ്പത്തിൽ
8. ഉപ്പ് -ആവശ്യത്തിന്
9. വെളിച്ചെണ്ണ- ഒരു ടേബിൾ സ്പൂൺ
10. കടുക് -ഒരു ടീസ്പൂൺ
11. ഉണക്ക മുളക്-2
12.ചെറിയ ഉള്ളി- 4
13. വെള്ളം നാല് കപ്പ്

 

തയാറാക്കുന്ന വിധം

  • മുരിങ്ങയില നന്നായി കഴുകി ചെറുതായി അരിഞ്ഞെടുക്കണം.
  • ഒരു പാനിൽ രണ്ടാമത്തെ ചേരുവകൾ ചെറിയ തീയിൽ ചൂടാക്കി എടുക്കണം.മസാല പൊടികളുടെ പച്ചമണം മാറുന്നതിനു വേണ്ടിയാണ് ചൂടാക്കുന്നത്.
  • ഒരു പ്രഷർ കുക്കറിൽ  പരിപ്പും സവാളയും തക്കാളിയും പച്ചമുളകും പുളി പിഴിഞ്ഞതും ഉപ്പും മസാലപ്പൊടിയും രണ്ടു കപ്പ് വെള്ളവും ഉപ്പും ചേർത്ത് മൂന്ന് വിസിൽ വരുന്നതുവരെ വേവിക്കുക.
  • മറ്റൊരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഉണക്കമുളകും ചെറുതായി അരിഞ്ഞ ചെറിയ ഉള്ളിയും ചേർക്കാം. ഉള്ളി ബ്രൗൺ നിറമാകുമ്പോൾ മുരിങ്ങയില ചേർക്കാം.
  • മുരിങ്ങയിലയിലെ വെള്ളം വറ്റി വെന്തുകഴിയുമ്പോൾ  വെന്ത പരിപ്പും 2 കപ്പ് തിളച്ച വെള്ളവും  ആവശ്യത്തിന് ഉപ്പും ചേർക്കാം.
  • നന്നായി തിളച്ചു കഴിയുമ്പോൾ തീ ഓഫ് ചെയ്യാം.
  • രുചികരവും പോഷക ഗുണങ്ങൾ നിറഞ്ഞതുമായ മുരിങ്ങയില സാമ്പാർ തയാർ.
  • ദോശ, ഇഡ്ഡലി, ചോറ് ഇവയുടെ കൂടെ നല്ല കോമ്പിനേഷനാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com