ADVERTISEMENT

കാഞ്ചീപുരത്തേക്ക് പോവാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍ കാണും. പട്ടുസാരി വാങ്ങുകയെന്നതാവും മിക്കപ്പോഴും അജന്‍ഡയില്‍ ഒന്നാമത്. നല്ല കാപ്പിയും ദോശയും ഇഡ്‌ലിയും കഴിക്കാന്‍ അതിലേറെ മികച്ച ഇടമില്ലെന്നാണ് പറയുന്നത്. കാഞ്ചീപുരത്തെ പ്രസിദ്ധമായ ഒരു വിഭവം ആണ് കാഞ്ചീപുരം ഇഡ്ലി. ഇത് പാരമ്പരാഗത രുചിയിൽ  തയാറാക്കി വരുന്ന ഒരു വിഭവമാണ്. കാഞ്ചീപുരത്തെ പ്രസിദ്ധമായ  വരദരാജ പെരുമാൾ വിഷ്ണു  ക്ഷേത്രത്തിലെ നിവേദ്യവും ഈ  ഇഡ്ലി തന്നെ. നമ്മൾ സാധാരണ തയാറാകുന്ന ഇഡ്ലിയിൽ നിന്നു  തികച്ചും വ്യത്യസ്തമാണ് ഇതിന്റെ കൂട്ട് . സ്ഥിരം രുചിയിലുള്ള  ഇഡ്ലി കഴിച്ചു മടുക്കുമ്പോൾ തയാറാക്കാൻ പറ്റിയ ഒരു വെറൈറ്റി ഇഡ്‌ലി വിഭവം.

ചേരുവകൾ

  • പച്ചരി - 1 കപ്പ്‌
  • ഉഴുന്ന് - 1/2 കപ്പ്‌
  • ഉലുവ - 1 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • ഇഞ്ചി - 2 ടീസ്പൂൺ
  • ജീരകം - 1 ടീസ്പൂൺ
  • ഉഴുന്ന് - 1 ടീസ്പൂൺ
  • ചുക്കുപൊടി - 1 ടീസ്പൂൺ
  • കറിവേപ്പില - ആവശ്യത്തിന്
  • നെയ്യ് - 1 ടേബിൾസ്പൂൺ
  • കുരുമുളക് - 1 ടീസ്പൂൺ
  • കായപ്പൊടി - 1/4 ടീസ്പൂൺ

തയാറാക്കുന്ന വിധം

പച്ചരിയിൽ ഉലുവയും ചേർത്ത് 5 മണിക്കൂർ  വെള്ളത്തിൽ കുതിർത്തു വയ്ക്കണം. അതുപോലെ തന്നെ ഉഴുന്നും വേറെ പാത്രത്തിൽ കുതിർത്തു വയ്ക്കണം. 5 മണിക്കൂർ കഴിഞ്ഞ് രണ്ടും അരച്ച് പുളിക്കാനായി വയ്ക്കണം. 

പുളിച്ചശേഷം മാവിലേക്ക് ഒരു പാനിൽ നെയ്യ് ചൂടാക്കി ഉഴുന്ന്, കുരുമുളക്, കറിവേപ്പില, ജീരകം കായപ്പൊടി എല്ലാം ചേർത്ത് മൂപ്പിച്ചു   ചേർക്കണം. അതിന് ശേഷം ആവശ്യത്തിന് ഉപ്പും ചുക്ക് പൊടിയും കൂടി ചേർത്ത് ഇളക്കി ഇഡ്ലി പാത്രത്തിൽ ഒഴിച്ച് ആവിയിൽ വയ്ക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com