ADVERTISEMENT

പഞ്ഞിപോലെ മൃദുലമായ ഓട്ടട വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ 

  • പച്ചരി - 1 കപ്പ്‌ 
  • ചോറ് - 3/4 കപ്പ്‌ 
  • തേങ്ങ - 3/4 കപ്പ്‌ 
  •  ഉപ്പ് - ആവശ്യത്തിന് 
  •  വെള്ളം - ആവശ്യത്തിന് 

തയാറാക്കുന്ന വിധം 

ഒരു കപ്പ് പച്ചരി 6 മണിക്കൂർ വെള്ളത്തിൽ കുതിർത്തതിനു ശേഷം നന്നായി കഴുകി വൃത്തിയാക്കി ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കാം. ഇതിലേക്ക് മുക്കാൽ കപ്പ് ചോറും മുക്കാൽകപ്പ് തേങ്ങ ചിരകിയതും ഇട്ടുകൊടുക്കാം. ഇനി അരിയുടെ ഒപ്പത്തിന് നിൽക്കുന്ന  രീതിയിൽ വെള്ളം ഒഴിച്ചു കൊടുത്തു നന്നായി അടിച്ചെടുക്കാം. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കാം നമ്മുടെ ഓട്ടട  മാവ് തയാർ. 

ഒരു ഫ്രൈയിങ് പാൻ ചൂടാക്കി എടുക്കാം. നന്നായി ചൂടാവുന്ന സമയത്ത് ഒരു തവി മാവ് ഒഴിച്ച് കൊടുക്കാം. മാവ് ഒഴിച്ച് ഉടനെ ചെറിയ ചെറിയ ഓട്ടകൾ വരുന്നത് കാണാം. ഇനി  അടച്ചുവെച്ച് രണ്ട് മിനിറ്റ് വേവിക്കാം, സ്വാദിഷ്ടമായ ഓട്ടട തയാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com