ADVERTISEMENT

നല്ല സ്വാദിഷ്ടമായ കാജു പിസ്താ റോൾ ഈ ദീപാവലിക്കു വീട്ടിൽ തന്നെ തയാറാക്കാം.

ചേരുവകൾ 

  • കശുവണ്ടിപ്പര - 200 ഗ്രാം 
  • പിസ്താ -40 ഗ്രാം 
  • പാൽപ്പൊടി -30 ഗ്രാം 
  • പഞ്ചസാര -180 ഗ്രാം 
  • വെള്ളം -80 മില്ലി ലിറ്റർ
  • ഗ്രീൻ ഫുഡ്‌ കളർ – (ആവശ്യമെങ്കിൽ)

തയാറാക്കുന്ന വിധം

ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിൽ കാഷ്യു പൊടിച്ചെടുത്തു അരിച്ചെടുക്കുക. ബാക്കി അരിപ്പയിൽ വരുന്ന വലിയ തരികൾ കറിയിലേക്കോ ബിസ്കറ്റ് ഉണ്ടാകുമ്പോഴോ ചേർക്കാൻ എടുത്തു വയ്ക്കാം. അരിച്ചെടുത്ത കാഷ്യു പൊടിയിലേക്ക് പാൽപ്പൊടി ചേർത്ത് ഇളക്കി വയ്ക്കുക. ഇനി പിസ്താ പൊടിച്ചു വയ്ക്കുക (അരിക്കണ്ട).

ഒരു പരന്ന പാത്രത്തിൽ പഞ്ചസാരയും വെള്ളവും  നൂൽ പരുവത്തിലാകും വരെ തിളപ്പിക്കുക. തീ ഓഫാക്കി സിറപ്പിലേക്കു കാഷ്യൂ പൊടി ചേർത്തിളക്കുക. അഞ്ചു മിനിറ്റു വയ്ച്ചാൽ ഇത് കട്ടിയായി കിട്ടും. ഒരു ബട്ടർ പേപ്പറിൽ പിസ്താ പൊടിച്ചതും  ഒരു വലിയ സ്പൂൺ കാഷ്യൂ കട്ടിയായതു ചൂടോടെ ചേർത്ത് കുഴച്ചെടുത്തു മാറ്റി വയ്ക്കുക.

ബാക്കി കാഷ്യു മിശ്രിതം എടുത്തു ചൂടോടെ കുഴച്ചു അതിന്റെ മീതെ ഒരു ബട്ടർ പേപ്പർ ഇട്ടു ചപ്പാത്തി കോൽ കൊണ്ട് നൈസ് ആയി പരത്തി എടുക്കുക. മുകളിലെ ബട്ടർ പേപ്പർ മാറ്റുക. ഇനി പിസ്താ കുഴച്ചത് എടുത്തു ലോഗ് ഷെയ്പ്പിലാക്കുക. ഇത് കാഷ്യൂ ഷീറ്റിൽ വച്ച് റോൾ ചെയ്യുക.

നന്നായി റോൾ ചെയ്തു നീട്ടുക. അതിനു ശേഷം ചെറിയ പീസുകളായി കട്ട്‌ ചെയ്യുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com