ADVERTISEMENT

കുട്ടികൾക്ക് പ്രിയപ്പെട്ട ബ്രൗണി വീട്ടിൽ തന്നെ വെറും മൂന്നു ചേരുവ കൊണ്ട് തയാറാക്കാം.

ചേരുവകൾ

  • കടയിൽ നിന്നു വാങ്ങിയ ഏതെങ്കിലുമൊരു ചോക്ലേറ്റ് കുക്കീസ് പൊടിച്ചത് - രണ്ട് കപ്പ്
  • ബേക്കിങ് പൗഡർ – ഒരു ടീസ്പൂൺ
  • ഇളം ചൂടുള്ള പാൽ – ഒരു കപ്പ്

 

തയാറാക്കുന്ന വിധം

  • ഒരു മിക്സിയുടെ ജാറിൽ കുക്കി നന്നായി പൊടിക്കുക അതിലേക്ക് ബേക്കിങ് പൗഡർ കൂടി ചേർക്കുക. ഇളംചൂടുള്ള പാൽ ചേർത്ത് മിശ്രിതം നന്നായി അരച്ചെടുക്കുക.
  • അവ്ൻ  170 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കുക. വെണ്ണ തടവിയ, 6/6 അളവിലുള്ള ഒരു ചതുര പാത്രത്തിലോ വട്ടത്തിലുള്ള ഒരു ബേക്കിങ് പാനിലോ മാവ് ഒഴിച്ച് 15-20 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കുക.
  • അവ്നിൽ നിന്ന് പുറത്തെടുത്ത്, അഞ്ച് മിനിറ്റിനുശേഷം പാത്രത്തിൽ നിന്ന് കേക്ക് പുറത്തെടുക്കുക. നന്നായി തണുത്തതിനു ശേഷം അതിനുമുകളിൽ ചോക്ലേറ്റ് ഗണാഷ് അല്ലെങ്കിൽ ന്യൂട്ടല്ല പുരട്ടി  കഴിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com