ഊണ് ഉഗ്രനാക്കാൻ ബീറ്റ്റൂട്ട് മുട്ടത്തോരൻ

beetroot-thoran
SHARE

ബീറ്റ്റൂട്ട് കഴിക്കാൻ മടിയുള്ള, പ്രത്യേകിച്ച് കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് ബീറ്റ്റൂട്ട് മുട്ടത്തോരൻ. ബീറ്റ്റൂട്ടിന്റെയും മുട്ടയുടെയും  ആരോഗ്യമേന്മകളെക്കുറിച്ച് നമുക്കെല്ലാം അറിയാം. ഇതു രണ്ടും ചേരുന്ന നമ്മുടെ ബീറ്റ്റൂട്ട് മുട്ടത്തോരൻ എത്ര ആരോഗ്യപ്രദമായിരിക്കും. ഉണ്ടാക്കാൻ വളരെ എളുപ്പം. അധികം ചേരുവകൾ ഇല്ല. ബുദ്ധിമുട്ടുമില്ല. എന്നാൽ ഇന്ന് നമുക്ക് ഊണിനു സ്പെഷലായി ബീറ്റ്റൂട്ട് മുട്ടത്തോരൻ എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ

 • ബീറ്റ്റൂട്ട് - 1
 • മുട്ട - 2
 • സവാള -1
 • പച്ചമുളക് -3
 • തേങ്ങ - 2 ടേബിൾസ്പൂൺ
 • ഉപ്പ്
 • കറിവേപ്പില
 • കടുക്-1/4 ടീസ്പൂൺ
 • ഉഴുന്ന്- 1 ടീസ്പൂൺ
 • ഉണക്ക മുളക്- 2
 • വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ + 1 ടീസ്പൂൺ
 • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ

തയാറാക്കുന്ന വിധം

ഫ്രൈയിങ് പാൻ ചൂടക്കി എണ്ണ ഒഴിച്ച് പൊടിയായി അരിഞ്ഞ സവാളയും പച്ചമുളകും മഞ്ഞൾപ്പൊടിയും ചേർത്ത്  വഴറ്റണം. അതിന് ശേഷം അതിലേക്ക് ഗ്രേറ്റ് ചെയ്ത ബീറ്റ്റൂട്ട് ചേർത്ത് വഴറ്റി 5 മിനിറ്റ് ചെറിയ തീയിൽ  വേവിക്കണം.  ആവശ്യത്തിന് ഉപ്പ് ചേർക്കാം. ബീറ്റ്റൂട്ട് വകഞ്ഞു  മാറ്റി നടുഭാഗത്തു  മുട്ട പൊട്ടിച്ചു ഒഴിച്ച് നന്നായി ബീറ്റ്‌റൂട്ടും മുട്ടയും കൂടി യോജിപ്പിക്കണം.ഇതിലേക്ക് തേങ്ങ ചിരകിയതും ചേർത്ത് നന്നായി ഇളക്കുക. അതിന് ശേഷം വേറെ ഒരു പാൻ വെച്ച് എണ്ണ ഒഴിച്ച് കടുക്, ഉഴുന്ന്, ഉണക്ക മുളക്, കറിവേപ്പില എല്ലാം കൂടി ചേർത്ത് മൂപ്പിച്ചു തോരനിൽ ചേർത്ത് ഉപയോഗിക്കാം.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.