ADVERTISEMENT

ഈ ദീപാവലിക്ക് ജിലേബി വീട്ടിൽ തന്നെ ഉണ്ടാക്കാം. അതിനായി ആദ്യം നമുക്ക് പഞ്ചസാരപ്പാനി എങ്ങനെ തയാറാക്കാമെന്നു നോക്കാം.

 

പഞ്ചസാര പാനി

2 കപ്പ് പഞ്ചസാരയിൽ ഒരു കപ്പ് വെള്ളവും രണ്ട് ഏലയ്ക്കായ, ഒരു നുള്ള് കുങ്കുമപ്പൂവ്, ഒരു ടീസ്പൂൺ നാരങ്ങാനീര് ഇത്രയും ചേർത്ത് തിളപ്പിക്കുക. 20 സെക്കൻഡ് തിളപ്പിച്ചതിനുശേഷം പഞ്ചസാരപ്പാനി മൂടി മാറ്റി വയ്ക്കുക.

ജിലേബിക്ക് ആവശ്യമുള്ള ചേരുവകൾ:

  • മൈദ – ഒരു കപ്പ്
  • കോൺഫ്ലവർ – 2 ടേബിൾ സ്പൂൺ
  • ബേക്കിങ് സോഡ – 1/4 ടീസ്പൂൺ
  • ഓറഞ്ച് ഫുഡ് കളർ – 1/4 ടീസ്പൂൺ
  • തൈര് – കാൽകപ്പ്,
  • വെള്ളം മുക്കാൽ കപ്പ് (ഏകദേശം).

 

തയാറാക്കുന്ന വിധം

ഈ ചേരുവകളെല്ലാം യോജിപ്പിച്ച് 15 മിനിറ്റ് മൂടി വയ്ക്കുക. അതിനുശേഷം ചെറിയ നോസിൽ ഉള്ള ഒരു കുപ്പിയിലേക്ക് ഈ മിശ്രിതം ഒഴിക്കുക. മീഡിയം ചൂടുള്ള എണ്ണയിലേക്ക് ഈ മിശ്രിതം ചുറ്റിച്ച് ഒഴിക്കുക. ഓരോ വശവും ക്രിസ്പി ആയതിനുശേഷം ജിലേബി പഞ്ചസാരപ്പാനിയിൽ 20 സെക്കൻഡ് മുക്കി വയ്ക്കുക. അതിനുശേഷം പഞ്ചസാരപ്പാനിയിൽ നിന്ന് ഊറ്റിയെടുത്ത് ചൂടോടെയോ തണുത്തിട്ടോ കഴിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com