പച്ച മാങ്ങാ ചേർത്ത ചിക്കൻ, ചപ്പാത്തിക്കും ചോറിനും സൂപ്പർ കറി

mango-chicken
SHARE

ഏതൊക്കെ രീതിയിൽ ഉണ്ടാക്കിയാലും പ്രായഭേദമില്ലാതെ എല്ലാവരും ഒരുപോലെ ആസ്വദിച്ചു കഴിക്കുന്ന ഒന്നാണ് ചിക്കൻ വിഭവങ്ങൾ. ഇതിനോടകം  തന്നെ പല രുചികളും ചിക്കനിൽ നമ്മൾ പരീക്ഷിച്ചു കഴിഞ്ഞു. സാധാരണ ചിക്കൻ കറി മുതൽ മഡ് ചിക്കൻ വരെ. പക്ഷേ ഇതിൽ ഒന്നും തീരുന്നില്ല ചിക്കൻ വിഭങ്ങളുടെ രുചി വൈവിധ്യം.നമ്മൾ അറിയാത്തതും രുചിക്കാത്തതുമായ അനേകം വിഭവങ്ങൾ ഇനിയും ഉണ്ട്. അത്തരത്തിൽ ഉള്ള ഒരു ചിക്കൻ വിഭവം ആണ് നമ്മുടെ ഈ റോ മംഗോ ചിക്കൻ കറി. തികച്ചും വ്യത്യസ്തമായ ഒരു രുചി കൂട്ടാണ് ഈ ചിക്കൻ കറിയൂടേത്. ഉണ്ടാക്കാനും വളരെ എളുപ്പം. ചപ്പാത്തിക്കും, അപ്പത്തിനും, ചോറിനും ഒക്കെ നല്ല ഒരു കോമ്പിനേഷൻ ആണ് ഈ ചിക്കൻ കറി.

ചേരുവകൾ

  • ചിക്കൻ - 1/2 കിലോഗ്രാം
  • സവാള പൊടിയായി അരിഞ്ഞത് - 1
  • ചിക്കൻ മസാല - 1 ടേബിൾസ്പൂൺ + 1 ടീസ്പൂൺ
  • തേങ്ങ - 1/2 കപ്പ്‌
  • ഉപ്പ്
  • കറിവേപ്പില
  • വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ + 1 ടേബിൾസ്പൂൺ
  • വെള്ളം - 1 കപ്പ്‌
  • പച്ച മാങ്ങാ ഒന്നിന്റെ പകുതി
  • കടുക് - 1/4 ടീസ്പൂൺ

പാകം ചെയുന്ന വിധം

ഫ്രൈയിങ് പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ സവാളയുടെ പകുതിയും അര കപ്പ്‌ തേങ്ങയും 5 ഉണക്ക മുളകും ചേർത്ത് 3 മിനിറ്റ് വഴറ്റിയ ശേഷം ഒരു ടേബിൾ സ്പൂൺ  ചിക്കൻ മസാല  കൂടി ചേർത്ത്  വഴറ്റണം.. അതിന് ശേഷം തീ ഓഫ്‌ ചെയ്ത് തണുക്കാൻ വയ്ക്കുക. ചൂട് പോയതിന് ശേഷം അല്പം വെള്ളം കൂടി ചേർത്ത് നന്നായി അരച്ചെടുക്കണം. അതിന് ശേഷം ഒരു ചട്ടി വെച്ച് 2 ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക ഇതിലേക്ക് ബാക്കി സവാള, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റണം. സവാള വഴന്ന് കഴിയുമ്പോൾ 1 ടീസ്പൂൺ ചിക്കൻ മസാല കൂടി ചേർത്ത് ഇളക്കണം. ഇതിലേക്ക് ചിക്കൻ ചേർത്ത് 3 മിനിറ്റ് വഴറ്റി കൊടുക്കണം. ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കണം. അതിന് ശേഷം അരച്ച് വെച്ചിരിക്കുന്ന അരപ്പും ഒപ്പം 1 കപ്പ്‌ വെള്ളം കൂടി ചേർത്ത് കൊടുക്കണം. അരപ്പ് അരച്ച മിക്സിയുടെ ജാർ കഴുകി എടുത്ത് ചേർത്താൽ മതി. ഇതെല്ലാം നന്നായി ഇളക്കി യോജിപ്പിച്ച ശേഷം മാങ്ങാ കൂടി ചേർത്ത് ഇളക്കി ചട്ടി അടച്ച് മീഡിയം ഫ്‌ളൈമിൽ വേവിച്ചെടുക്കണം. കറി കുറുകി പാകം ആയി കഴിയുമ്പോൾ തീ ഓഫ്‌ ചെയ്ത് 5 മിനിറ്റ് ചട്ടി അടച്ച് വയ്ക്കണം. 5 മിനിറ്റ് കഴിയുമ്പോൾ എണ്ണ തെളിഞ്ഞു വരും. അതിന് ശേഷം കറി ഉപയോഗിക്കാം.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA