ADVERTISEMENT

ആരോഗ്യമുള്ള ശരീരത്തിന് പ്രാതൽ  നിർബന്ധം. സമയമില്ലായ്മ ഇനി നിങ്ങളുടെ പ്രാതൽ നഷ്ടപ്പെടുത്തില്ല. റവകൊണ്ടുള്ള ഈ ഉപ്പുമാ കൂട്ട് തിളച്ച വെള്ളത്തിലിട്ട് അടച്ചുവയ്ക്കുകയേ വേണ്ടൂ...

ചേരുവകൾ

  • നെയ്യ് അല്ലെങ്കിൽ വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ
  • കടുക്, കടലപ്പരിപ്പ്, ഉഴുന്ന് പരിപ്പ്, അണ്ടിപ്പരിപ്പ്  - 1 ടേബിൾ സ്പൂൺ വീതം
  • ഇഞ്ചി (അരിഞ്ഞത് ) - 1 ടീ സ്പൂൺ
  • കറിവേപ്പില - ആവശ്യത്തിന്
  • റവ - 350 ഗ്രാം
  • ഉപ്പ് - 1 ടീ സ്പൂൺ

തയാറാക്കുന്ന വിധം

ചട്ടി ചൂടാക്കി നെയ്യ് തിളപ്പിച്ച്‌ അതിലേക്ക് കടുക് ഇട്ട് പൊട്ടിക്കുക. ശേഷം കടല, ഉഴുന്ന് പരിപ്പുകളും ഇഞ്ചിയും പച്ച മുളകും ഇട്ട് വഴറ്റുക. ഇതിലേക്ക് അണ്ടിപരിപ്പ് ചേർത്ത് ബ്രൗൺ നിറമാകുംവരെ വറുക്കുക. കറിവേപ്പിലകൂടി ചേർക്കുക. പാകമായ ഈ ചേരുവയിലേക്ക് റവ ചേർത്തിളക്കി ഇളം ബ്രൗൺ നിറം ആകും വരെ ചെറു തീയിൽ  വറുക്കുക. ഉപ്പും ചേർത്ത് വാങ്ങി വയ്ക്കുക. വായു കടക്കാത്ത സ്ഫടിക പാത്രത്തിൽ 6 മാസം വരെ ഇത് കേടാകില്ല.

ആവശ്യമുള്ള നേരത്ത് ഈ റവക്കൂട്ട് ഉപയോഗിക്കാം. 1 കപ്പ് റവക്കൂട്ടിൽ 1 1/2 കപ്പ് തിളപ്പിച്ച വെള്ളം ചേർത്ത് 8 മിനിറ്റ് വേവാൻ അടച്ചു വയ്ക്കുക. 10 മിനിറ്റിനു ശേഷം ഈ പ്രാതൽ സ്വാദോടെ വിളമ്പാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com