ADVERTISEMENT

ഈസിയായി തയാറാക്കാവുന്ന ബ്രഡ് പുഡ്ഡിങ്, വളരെ കുറച്ച് ചേരുവകൾ മാത്രം.

ചേരുവകൾ:

  • ബ്രഡ് - 6 കഷണം
  • വാനില എസൻസ്  - 1 ടീസ്പൂൺ
  • മുട്ട - 2 എണ്ണം
  • പാൽ - 1 കപ്പ്‌
  • ബട്ടർ - 25 ഗ്രാം
  • കണ്ടൻസ്ഡ് മിൽക്ക് - 200 ഗ്രാം
  • ചോക്ലേറ്റ് ചിപ്സ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം 

  • ബ്രഡിന്റെ രണ്ടുവശവും ബട്ടർ പുരട്ടി മാറ്റി വയ്ക്കുക.
  • ഒരു ബൗളിൽ മുട്ട, കണ്ടൻസ്ഡ് മിൽക്ക്, വാനില എസൻസ്, ബട്ടർ,പാൽ എന്നിവ നന്നായി യോജിപ്പിക്കുക.
  • ഒരു ബേക്കിങ് പാനിൽ ബട്ടർ പുരട്ടി ബ്രഡ് അടുക്കി വയ്ക്കുക.
  • ഇതിൽ ചോക്ലേറ്റ് ചിപ്സ് വിതറി, തയാറാക്കിയ മിശ്രിതം ഒഴിച്ച്  15 - 20 മിനിറ്റ് മാറ്റി വയ്ക്കുക.
  • പ്രീ ഹീറ്റ് ചെയ്ത അവ്നിൽ ഒരു ട്രേ വച്ച്, ചൂട് വെള്ളം ഒഴിച്ചുകൊടുക്കുക. ഇതിന്റെ മുകളിൽ ബേക്കിങ് പാൻ വച്ച് 25 - 30 മിനിറ്റ് (180 ഡിഗ്രിയിൽ) വരെ ബേക്ക് ചെയ്തെടുക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com