ADVERTISEMENT

പോപ്കോൺ വെറുതേ കൊറിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്, കാരമലൈസ് ചെയ്ത പോപ്കോൺ എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ

  • കോണ്‍           - 1/2 കപ്പ് 
  • വൈറ്റ് ഷുഗർ    - 1/4 കപ്പ് 
  • ബ്രൗൺ ഷുഗർ  - 1/4 കപ്പ്
  • ബട്ടർ               - 2 ടേബിള്‍സ്പൂൺ
  • കണ്ടൻസ്ഡ് മിൽക്ക്    - 1/4 കപ്പ്

 

  • ബേക്കിങ് സോഡ    - 1/4 ടേബിള്‍സ്പൂൺ
  • വാനില എസൻസ്     -1 ടേബിള്‍സ്പൂൺ

 

തയാറാക്കുന്ന വിധം

1. ഒരു പാനിൽ 1 ടേബിള്‍സ്പൂൺ ബട്ടർ  ഉരുക്കിയെടുക്കുക

2. ഇതിലേക്ക് 1/2 കപ്പ് കോൺ ചേര്‍ത്ത് ഇളക്കുക .

3. ഇതു ഹൈ ഫ്ലെമിൽ മൂടി വച്ച് കോൺ പൊട്ടി തുടങ്ങുമ്പോള്‍ ഫ്ലെയിം കുറച്ചു വയ്ക്കുക . എല്ലാ കോണും  പൊട്ടിത്തീരുന്നതു വരെ മൂടി വയ്ക്കുക. എല്ലാ കോണും പൊട്ടിത്തീരുമ്പോൾ ഫ്ലെയിം ഓഫ് ചെയ്ത് പോപ്കോണ്‍ ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക .

 

പോപ്കോണിന് ആവശ്യമായ കാരമൽ 

1.  ഒരു പാനിലേക്ക് 1 ടേബിള്‍സ്പൂൺ ബട്ടർ  , 1/4 കപ്പ് വൈറ്റ് ഷുഗർ, 1/4 കപ്പ് ബ്രൗൺ ഷുഗർ ചേർത്ത് അലിയുന്നതു വരെ ഇളക്കുക.

2. നന്നായി ഉരുകി വരുമ്പോൾ ഇതിലേക്ക് 1/4 ടേബിള്‍സ്പൂൺ ബേക്കിംഗ് സോഡയും  വാനില എസൻസും ചേർത്ത് ചെറിയ ഫ്ലേമിൽ ഇളക്കിക്കൊണ്ട് ഇരിക്കുക. 

3. ചെറിയ കുമിള വന്നു തുടങ്ങുമ്പോൾ  1/4 കപ്പ് കണ്ടൻസ്ഡ് മിൽക്ക് ചേർക്കാം.

4. ഇത് ഒരു ക്രീം പരുവമാകുമ്പോൾ ഫ്ലെയിം ഓഫ് ചെയ്ത് നേരത്തെ തയാറാക്കി വച്ചിരിക്കുന്ന പോപ്കോൺ  ഇതിൽ ചേർത്ത് ഇളക്കിയെടുക്കുക.

5. കാരമൽ കവർ ആയ ഈ പോപ്കോൺ 100 ° യിൽ 10 മിനിറ്റ് പ്രീഹീറ്റ് ചെയ്ത ഓവനിൽ 10 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. രുചികരമായ കാരമൽ പോപ്കോൺ റെഡി .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com