ADVERTISEMENT

വീട്ടിൽ തന്നെ എളുപ്പത്തിൽ ഫ്രഷ് ക്രീമും ബട്ടറും നെയ്യും ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകൾ

പാൽ - 1¼  ലീറ്റർ

 

തയാറാക്കുന്ന വിധം

ആദ്യം, പാൽപാട ഉണ്ടാക്കുന്നതിനായി 1¼ ലീറ്റർ പാൽ ഗ്യാസിൽ വച്ച് തിളപ്പിക്കുക. പാൽ വച്ചിരുന്ന പാത്രത്തിൽ അൽപം വെള്ളമൊഴിച്ചെടുത്ത് അതും പാലിൽ ചേർക്കാം. ലോ ഫ്ലെയിമിൽ അഞ്ചു മിനിറ്റ് നന്നായി തിളപ്പിച്ച് ചൂടാറിയ ശേഷം  ഒരു രാത്രി  ഫ്രിജിൽ വച്ച് കട്ടിയുള്ള പാൽപാട തയാറാക്കാം. ആവശ്യമുള്ളത്ര പാൽപാട ലഭിക്കുന്നതുവരെ ഈ പ്രക്രിയ തുടരുക.

 

ഫ്രഷ് ക്രീം

ഫ്രഷ് ക്രീം തയാറാക്കാൻ, ശേഖരിച്ചുവച്ച പാൽപാട തണുപ്പു മാറിയശേഷം മിക്സിയിൽ ഇട്ട് നന്നായി അടിച്ചെടുക്കുക.

 

ബട്ടർ/വെണ്ണ

മിക്സിയിൽ തണുത്ത വെള്ളം ഒഴിച്ച ശേഷം പാൽപാടയിട്ട് നന്നായി അടിച്ചെടുക്കുക. അപ്പോൾ കിട്ടുന്ന വെണ്ണ ഒരു പരന്ന സ്റ്റീൽ /പ്ലാസ്റ്റിക്‌ പാത്രത്തിൽ വെള്ളമൊഴിച്ച് അതിലേക്കു മാറ്റുക. ഒരു സ്പൂൺ കൊണ്ട് വെണ്ണ നന്നായി ഇളക്കി ക്ലീൻ ചെയ്ത ശേഷം വീണ്ടും മറ്റൊരു പാത്രത്തിൽ വെള്ളമെടുത്ത് ഈ പ്രക്രിയ ആവർത്തിക്കാം. ഇങ്ങനെ രണ്ടോ മൂന്നോ പ്രാവശ്യം ചെയ്‌താൽ നല്ല കട്ടയായ, ശുദ്ധമായ വെണ്ണ / ബട്ടർ തയാർ. അത് ഫ്രിജിൽ സൂക്ഷിക്കാം.

 

നെയ്യ്

മുകളിൽ പറയുന്ന രീതിയിൽ വെണ്ണ തയാറാക്കിയ ശേഷം ഒരു നോൺസ്റ്റിക്  പാത്രത്തിൽ വച്ച് ഉരുക്കിയെടുക്കുക. ശേഷം  പാലിന്റെ അംശം ഊറിവരുന്നതു വരെ ചെറുതീയിൽ നന്നായി  ഇളക്കി നെയ്യ് ആകുന്നതു വരെ ചൂടാക്കുക. പിന്നെ ഗ്യാസ്  ഓഫ് ചെയ്ത് ചൂടാറാൻ വയ്ക്കുക. മൂടിവയ്ക്കുമ്പോൾ വെള്ളത്തിന്റെ അംശം നെയ്യിലേക്കു തിരികെ വീഴാതിരിക്കാൻ  ശ്രദ്ധിക്കണം. ചൂടാറിയ ശേഷം അരിച്ചെടുത്താൽ  ശുദ്ധമായ നെയ്യ് തയാർ. 

 

English Summary : How to make Fresh Cream , Ghee and Butter at Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com