ADVERTISEMENT

രക്തത്തിലെ പഞ്ചസാര, അമിത കൊഴുപ്പ് എന്നിവ നിയന്ത്രിക്കുന്നതിനും ശരീരത്തിലെ കാർബോഹൈഡ്രറ്റ് അളവ് പരിമിതപ്പെടുത്തുന്നതിനും അരിക്കും ഗോതമ്പിനും പകരം ഉപയോഗിക്കാവുന്ന ഗ്ളൂട്ടൺ രഹിത ചെറുധാന്യങ്ങള്‍. ഇവ ആന്റി ഓക്സിഡന്റ് വേഗം ലഭിക്കുന്ന നാര്, പ്രോട്ടീൻ എന്നിയുടെ കലവറയാണ്. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയും കൊളസ്ട്രോളും ക്രമപ്പെടുത്തും. പോസിറ്റീവ്  മില്ലെറ്റ്സില്‍  രോഗ സൗഖ്യദായക ഘടകങ്ങൾ ഉണ്ടെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നു . ഇതിനാൽ  തന്നെ കൊളസ്ട്രോള്‍, പ്രമേഹം  എന്നിവ നിയന്ത്രിക്കുന്നതിന് അരി – ഗോതമ്പ് ആഹാരങ്ങളില്‍ നിന്ന് ചെറുധാന്യ ആഹാരത്തിലേക്ക് മാറിചിന്തിക്കേണ്ടിയിരിക്കുന്നു.   തിന (Foxtail Millet ) ഉഴുന്ന് ചേർന്ന ഇഡ്ഡലി, അരി ചേർത്ത  ഇഡ്ഡലിക്കു പകരമെന്നു മാത്രമല്ല അതേ രുചിയും നൽകുന്നു .

ചേരുവകൾ 

  • തിന (Foxtail Millet )-  2 കപ്പ്  (കാൽ ലിറ്റർ)
  • ഉഴുന്ന്    - മുക്കാൽ കപ്പ് 
  • അവൽ -  അര കപ്പ് ( ആവശ്യമെങ്കിൽ മാത്രം ) 
  • ഉപ്പ്       - പാകത്തിന്    

തയാറാക്കുന്ന വിധം 

രണ്ടു കപ്പ് തിന കഴുകിയെടുക്കുക. തിനയുടെ പുറത്തെ ആവരണം പോഷകം നിറഞ്ഞതാണ്. അതുകൊണ്ട് കൂടുതല്‍ അമർത്തി കഴുകുന്നത് ഗുണമേന്മ കുറഞ്ഞുപോകുന്നതിനിടയാക്കും. ഒന്നോ രണ്ടോ പ്രാവശ്യം കഴുകിയെടുത്ത തിന 3 കപ്പ് വെള്ളത്തിൽ 6-8 മണിക്കൂർ കുതിർക്കണം ( കൂടുതൽ നേരം കുതിർക്കുന്നത് നാരിന്റെ ദഹനപ്രക്രിയ ത്വരിതപ്പെടുത്തും)

ഉഴുന്ന്പരിപ്പ് കഴുകി വൃത്തിയാക്കി അര ടീസ്പൂൺ ഉലുവ ചേർത്ത് 6-8 മണിക്കൂർ കുതിർക്കണം. ഇഡ്ഡലിക്കു  കൂടുതൽ മൃദുത്വം ലഭിക്കുന്നതിനു സാധാരണ ചേർക്കാറുള്ള ചോറിനു പകരം അവൽ  അരമണിക്കൂർ കുതിർത്ത് ചേർക്കുന്നത് നന്നായിരിക്കും. 

ഉഴുന്നും ഉലുവയും അവലും ഒരുമിച്ചും ചെറുധാന്യം പ്രത്യേകമായും നല്ലരീതിയിൽ അരച്ചടുക്കണം . ഉഴുന്നും അവലും ചേർത്തരച്ച മാവ് കുറുകിയിരിക്കുമ്പോൾ ചെറുധാന്യമാവ് നേർത്തിരിക്കും. ഈ രണ്ടു മാവും  കൂടി നല്ലതുപോലെ ചേർത്തിളക്കി യോജിപ്പിച്ച്  കുഴമ്പ് പരുവത്തിലാക്കണം . എന്നിട്ട് 6- 10 മണിക്കൂർ  പുളിച്ച് പൊങ്ങൻ വയ്ക്കുക. പുളിപ്പിച്ച മാവിൽ പാകത്തിന് ഉപ്പ് ചേർത്ത് ഇഡ്ഡലി തയാറാക്കാവുന്നതാണ്.

English Summary : Idli using the Foxtail Millet, which is considered very good for people with Diabetics and High Cholesterol related issue.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com