ADVERTISEMENT

പാലപ്പത്തിന്റെ കൂടെ കഴിക്കാൻ ഉരുളക്കിഴങ്ങ് വറുത്തു ചേർത്ത ഉരുഗ്രൻ മട്ടൺ മപ്പാസ്

ചേരുവകൾ

• മട്ടൺ - 1 കിലോഗ്രാം
• ഉരുളക്കിഴങ്ങ് -3 എണ്ണം
• സവാള - 4 എണ്ണം
• ഇഞ്ചി - വലിയ ഒരു കഷണം
• വെളുത്തുള്ളി - 10 അല്ലി
• പച്ചമുളക് - എരിവിന് അനുസരിച്ച്
• തേങ്ങാപ്പാൽ - 1 ഗ്ലാസ് (ഒന്നാം പാൽ)
• തേങ്ങാപ്പാൽ - 1.5 ഗ്ലാസ് (രണ്ടും മൂന്നും പാൽ)
• ഉപ്പ് - പാകത്തിന്
• വിനാഗിരി - 1 ടേബിൾസ്പൂൺ

മസാലക്കു വേണ്ടത്
• മഞ്ഞൾപ്പൊടി – 1.5 ടീസ്പൂൺ
• മല്ലിപ്പൊടി - 2 ടേബിൾസ്പൂൺ
• കുരുമുളകു പൊടി - 2 ടീസ്പൂൺ
• ഗരം മസാല- 1 ടീസ്പൂൺ

 

തയാറാക്കുന്ന വിധം

  • കഴുകി വൃത്തിയാക്കിയ മട്ടൺ, കുക്കറിലാക്കി ഉപ്പും വിനാഗിരിയും കുരുമുളകുപൊടിയും ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും കുറച്ചു കറിവേപ്പിലയും ചേർത്ത് ഇളക്കി വയ്ക്കുക.
  • 10 മിനിറ്റ് മാരിനേറ്റ് ചെയ്തതിനു ശേഷം 1/4 ഗ്ലാസ്സ് വെള്ളം ചേർത്ത് വേവിക്കുക.
  • ഉരുളക്കിഴങ്ങു  കനം കുറച്ച് വട്ടത്തിലരിഞ്ഞ് എണ്ണയിൽ വറുത്തെടുക്കുക.
  • കുറച്ചു  എണ്ണ മാറ്റിയതിനു ശേഷം ചതച്ച് വച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കുക.
  • പച്ചമണം മാറുമ്പോൾ സവാള നീളത്തിലരിഞ്ഞതു ചേർത്ത് നന്നായി വഴന്നു തുടങ്ങുമ്പോൾ പച്ചമുളക് ചേർക്കുക.
  • മഞ്ഞൾപ്പൊടി, മല്ലിപ്പൊടി ഇവ ചേർത്ത് മൂത്ത മണം വരുമ്പോൾ വെന്ത മട്ടൺ ചാറോടു കൂടി ചേർക്കുക.
  • ഗരം മസാലയും കുറച്ചു കറിവേപ്പിലയും ചേർത്ത് ഇളക്കുക.
  • തീ കൂട്ടിവച്ച് ചാറു വറ്റി തുടങ്ങുമ്പോൾ രണ്ടാം പാലും ചേർക്കുക.
  • കുറുകി തുടങ്ങുമ്പോൾ വറുത്തു വച്ചിരിക്കുന്ന കിഴങ്ങു ചേർത്ത് പതിയെ ഇളക്കുക.
  • അവസാനം ഒന്നാം പാലും ചേർത്ത് ഇളക്കി തിളയ്ക്കുന്നതിനു മുൻപേ  വാങ്ങുക.
  • സൂപ്പർ മട്ടൺ മപ്പാസ് റെഡി.

English Summary : Easy Mutton Mappas Recipe 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com