ബിരിയാണിയ്ക്കൊപ്പം പൈനാപ്പിൾ ജാം അച്ചാർ

HIGHLIGHTS
 • അച്ചാർ എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ നാവിൽ വെള്ളം നിറയും
 • ബിരിയാണി, പുലാവ് എന്നിവയ്ക്കൊപ്പം മാത്രമല്ല ചോറിനും ദോശയ്ക്കും ചപ്പാത്തിക്കും കൂട്ടാം
pineapple-pickle
SHARE

അച്ചാർ എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ നാവിൽ വെള്ളം നിറയും അല്ലേ. ഇതിനോടകം തന്നെ പലതരത്തിൽ വെജ് - നോൺ വെജ്  അച്ചാറുകൾ  നമ്മൾ തയാറാക്കി കഴിഞ്ഞു. പക്ഷെ അതിൽ നിന്നും ഒക്കെ വളരെ വ്യത്യസ്തമായി ഉണ്ടാക്കാൻ പറ്റുന്ന ഒരു കിടിലൻ അച്ചാറാണ്  പൈനാപ്പിൾ ജാം പിക്കിൾ. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്നതും കഴിച്ചു തുടങ്ങിയാൽ വീണ്ടും വീണ്ടും കഴിച്ചു കൊണ്ടിരിക്കാൻ തോന്നുന്നതുമായ ഒരു അച്ചാർ. ബിരിയാണി, പുലാവ് എന്നിവക്കൊപ്പം മാത്രമല്ല ചോറിനും ദോശയ്ക്കും ചപ്പാത്തിക്കും ഒപ്പം വരെ ഉഗ്രൻ കൊമ്പിനേഷൻ ആണിത്. ഉണ്ടാക്കാനും എളുപ്പം.

ചേരുവകൾ

 • പൈനാപ്പിൾ ജാം - 1 കപ്പ്‌
 • ലെമൺ ജ്യൂസ്‌ - 1/4 കപ്പ്‌
 • ഈന്തപ്പഴം നുറുക്കിയത് - 1/2 കപ്പ്‌
 • വെളുത്തുള്ളി അരച്ചത് - 1/2 ടീസ്പൂൺ
 • ഇഞ്ചി അരച്ചത് - 1/2 ടീസ്പൂൺ
 • വെളുത്തുള്ളി ആവിയിൽ വേവിച്ചത് - 1/4 കപ്പ്‌
 • കടുക് - 1 ടീസ്പൂൺ
 • വിനാഗിരി - ആവശ്യത്തിന്
 • ഉപ്പ്

തയാറാക്കുന്ന വിധം

ഒരു ഫ്രൈയിങ് പാനിൽ ജാം, ലെമൺ ജ്യൂസ്‌, ഇഞ്ചി വെളുത്തുള്ളി അരച്ചത്, കടുക്  വിനാഗിരി ചേർത്ത് അരച്ചത് എന്നിവ അടുപ്പിൽ വെച്ച് നന്നായി ഇളക്കുക. ചൂടായി കഴിയുമ്പോൾ ആവശ്യത്തിന് ഉപ്പും ചേർത്ത് ജാം നന്നായി അലിയിച്ചെടുക്കണം. അതിന് ശേഷം ആവിയിൽ വേവിച്ച വെളുത്തുള്ളി ചേർത്ത് തിള വന്നു കഴിയുമ്പോൾ ഈന്തപ്പഴം  ചേർത്ത് കൊടുക്കണം. ഈന്തപ്പഴം വെന്ത് നന്നായി സോഫ്റ്റ്‌ ആയി കഴിയുമ്പോൾ തീ ഓഫ്‌ ചെയ്യാം. പൈനാപ്പിൾ ജാം പിക്കിൾ ബിരിയാണിക്കും പുലാവിനുമൊപ്പം വിളമ്പാം.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA