ADVERTISEMENT

ക്രിസ്മസ് അടുക്കുമ്പോൾ ഓരോ അടുക്കളയിലും കേക്ക് ഉണ്ടാക്കുന്ന തിരക്കിലാണ്. അതീവ രുചിയോടു കൂടി അമേരിക്കയിലും മറ്റു വിദേശ രാജ്യങ്ങളിലും കിട്ടുന്നൊരു കാരറ്റ് കേക്ക് രുചി പരിചയപ്പെടാം.കുറച്ചു നട്സും ക്രീം ചീസ് അല്ലെങ്കിൽ വിപ്പിങ് ക്രീമിൽ കുറച്ചു റോസ്‌വാട്ടർ കൂടി ചേർത്ത് ഫ്രോസ്റ്റിങ്  ചെയ്താൽ പിന്നെ സംഗതി ഗംഭീരം. 

ചേരുവകൾ 

  • മൈദ - 2 കപ്പ് 
  • ബേക്കിങ് സോഡാ - ഒരു ടീസ്പൂൺ 
  • ബേക്കിങ് പൗഡർ - ഒന്നര ടീസ്പൂൺ 
  • ഉപ്പ്‌ - അര ടീസ്പൂൺ 
  • പഞ്ചസാര -ഒന്നേ കാൽ തൊട്ട് ഒന്നര കപ്പ് വരെ ചേർക്കാം 
  • വനില എസ്സെൻസ് - രണ്ടു ടീസ്പൂൺ 
  • കോഴിമുട്ട വലുത് - മൂന്നെണ്ണം 
  • അധികം പുളി ഇല്ലാത്ത തൈര് - കാൽ കപ്പ് 
  • റോസ് വാട്ടർ - ഒരു ടേബിൾസ്പൂൺ 
  • കറുവാപട്ട പൊടിച്ചത് - ഒരു ടീസ്പൂൺ 
  • ഏലക്കായ പൊടിച്ചത് - കാൽ ടീസ്പൂൺ 
  • സൺഫ്ലവർ /വെജിറ്റബിൾ /കനോല ഓയിൽ - ഒരു കപ്പ് 
  • ഗ്രേറ്റ്‌ ചെയ്ത കാരറ്റ് - രണ്ടര കപ്പ് 

 

ചെറുതായി നുറുക്കിയ നട്ട്സ്‌ -

  • കാൽ കപ്പ് തൊട്ട് അര കപ്പ് വരെ ചേർക്കാം 
  • വാൾനട്ട് പെക്കാൻ നട്ട്സ്‌ അണ്ടിപ്പരിപ്പ് എന്നിവ ചേർത്തുകൊടുക്കാം 
  • അവ്ൻ കേക്ക് ഉണ്ടാക്കാൻ തുടങ്ങുമ്പോൾ 180 ഡിഗ്രി സെൽഷ്യസിൽ പ്രീഹീറ്റ് ചെയ്യാം.

 

തയാറാക്കുന്ന വിധം

  • ഒരു ബൗളിൽ മൈദ ബേക്കിങ് സോഡാ ബേക്കിങ് പൗഡർ, ഉപ്പ്‌ ,ഏലയ്ക്കാപ്പൊടി, പട്ടയുടെ പൊടി എന്നിവ ഒരു അരിപ്പ ഉപയോഗിച്ച് രണ്ടു വട്ടം അരിച്ചെടുക്കുക.
  • വേറെ ഒരു ബൗളിൽ  രണ്ടു മുട്ടയുടെ വെള്ള നല്ലപോലെ ഒരു ബിറ്റർ ഉപയോഗിച്ചു പതപ്പിച്ചെടുക്കുക.
  • വേറൊരു ബൗളിൽ രണ്ടു മുട്ടയുടെ മഞ്ഞയും ഒരു കോഴിമുട്ട മുഴുവനായും ഇട്ടു വാനിലഎസ്സെൻസ് കൂടെ ചേർത്ത് നല്ലപോലെ ബീറ്റ് ചെയ്യുക. 
  • യോജിച്ച് വരുമ്പോൾ എടുത്തു വെച്ചിരിക്കുന്ന പഞ്ചസാര മൂന്ന് തവണയായി ചേർത്ത് ബീറ്റ് ചെയ്യുക. ഈ സ്റ്റെപ് വളരെ പ്രധാനപ്പെട്ടതാണ്. 

 

  • അഞ്ചു മിനിറ്റ് സമയം മുട്ടയും പഞ്ചസാരയും ബീറ്റ് ചെയ്ത് കളർ നല്ലപോലെ മാറി വെള്ളയായി വരണം.
  • അതുവരെ ബീറ്റ് ചെയ്ത് പതപ്പിച്ചെടുക്കണം
  • അതിനു ശേഷം ഓയിലും തൈരും  കൂടെ ചേർത്ത് മിക്സ് ചെയ്യുക. 
  • യോജിപ്പിച്ചതിനു ശേഷം റോസ് വാട്ടർ ചേർത്ത് ഒന്ന് ബീറ്റ്  ചെയ്യുക.

 

  • മാറ്റിവച്ചിരിക്കുന്ന മൈദാ മിശ്രിതം രണ്ടോ മൂന്നോ ഘട്ടങ്ങളായി ചേർത്ത് കൊടുത്തു ഒരു സ്പാച്ചുല കൊണ്ടോ ബീറ്റർ കൊണ്ടോ യോജിപ്പിക്കുക. 
  • അധികമായി മിക്സ് ചെയ്താൽ കേക്ക് നന്നാകില്ല. 
  • പൊടി ചേർത്തതിന് ശേഷം എടുത്തു വെച്ചിരിക്കുന്ന കാരറ്റ്, നുറുക്കി വച്ചിരിക്കുന്ന നട്സ് എന്നിവ ചേർത്തുകൊടുത്ത് യോജിപ്പിക്കുക.
  • മുട്ടയുടെ വെള്ള ബീറ്റ് ചെയ്തത് ഈ മിശ്രിതത്തിലോട്ടു ചേർത്ത്  വളരെ ശ്രദ്ധിച്ചു യോജിപ്പിക്കുക.

 

കേക്ക് മിശ്രിതം വളരെ പെട്ടെന്ന് തന്നെ പ്രീഹീറ്റ്‌ ചെയ്ത അവ്നിൽ 350 ഡിഗ്രി ഫാരൻഹീറ്റിൽ അല്ലെങ്കിൽ 180 ഡിഗ്രി സെൽഷ്യസിൽ 35 മിനിറ്റ് ബേക്ക്  ചെയ്യുക. നല്ല സോഫ്റ്റ് സ്പോഞ്ചി കാരറ്റ് കേക്ക് തയാർ.

 

English Summary : Christmas Special Carrot Cake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com