ADVERTISEMENT

ആരോഗ്യം നില നി‍ർത്താൻ സലാഡുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഉത്തമമാണ്. തടി കുറയ്ക്കാൻ സാലഡ് ഡയറ്റിങ് നല്ലതാണ്. ബാക്കി വരുന്ന ചപ്പാത്തി ഉൾപ്പെടുത്തി എങ്ങനെ വ്യത്യസ്ഥമായി ഒരു സലാഡ് ഉണ്ടാക്കാം എന്നു പരിചയപ്പെടാം .

ചേരുവകൾ :

  • ചപ്പാത്തി – 1
  • ഒലീവ് ഓയിൽ – 1 ടീസ്പൂൺ
  • ലെറ്റ്യൂസ് ഒരു തണ്ട്
  • കാരറ്റ് – 1(ചെറുതായി അരിഞ്ഞത് )
  • മുള്ളങ്കി – 1(ചെറുതായി അരിഞ്ഞത് )
  • വെള്ളരിക്ക – 1(ചെറുതായി അരിഞ്ഞത് )
  • ഉപ്പ് – 1/4 ടീ സ്പൂൺ
  • കുരുമുളകുപൊടി – 1/4 ടീ സ്പൂൺ
  • നാരങ്ങാ നീര് – 1/2 ടീ സ്പൂൺ

തയാറാക്കുന്ന വിധം

  • ചപ്പാത്തി എടുത്ത് ചെറുതായി മുറിക്കുക .ശേഷം ഒരു പാൻ ചൂടാക്കി ഒലീവ് ഓയിൽ ഒഴിക്കുക അതിലേക്ക് ചപ്പാത്തി ചേർത്ത് നന്നായി വറുത്തെടുക്കുക.
  • ശേഷം മറ്റൊരു പാത്രത്തിൽ ലെറ്റ്യൂസ്,കാരറ്റ്,മുള്ളങ്കി,വെള്ളരി,ഉപ്പ്,കുരുമളകുപൊടി,നാരങ്ങാനീര് എന്നിവ ചേർത്ത് നന്നായി ഇളക്കുക.
  • ശേഷം വറുത്ത് വച്ച ചപ്പാത്തി കൂടെ ചേർത്ത് ഇളക്കി യോജിപ്പിക്കുക.
  • ചപ്പാത്തി അവസാനം ചേർക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com