ADVERTISEMENT

ഊണ് ഉഗ്രൻ ആക്കുന്ന ഒരു മീൻ കറി. തേങ്ങാപ്പാലിൽ തിളപ്പിച്ച കരിമീൻ കറി.

ചേരുവകൾ

• കരിമീൻ - 500 ഗ്രാം
• ഇഞ്ചി - ഒരു ചെറിയ കഷ്ണം
• ചെറിയ ഉള്ളി - 12എണ്ണം
• തേങ്ങാപ്പാൽ - 1.5 ഗ്ലാസ്
• കുടംപുളി - 2 എണ്ണം

മസാലക്കു വേണ്ടത്
• മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
• എരിവുള്ള മുളകുപൊടി - 1 ടീസ്പൂൺ
• കാശ്മീരി മുളകുപൊടി - 2 ടീസ്പൂൺ

 

തയാറാക്കുന്ന വിധം

  • ഒരു ചട്ടിയിലേക്ക് ഇഞ്ചിയും ചെറിയ ഉള്ളിയും ചതച്ചത് ഇട്ട് കൊടുക്കുക.. കുറച്ച് കറിവേപ്പില കൂടി ചേർക്കാം.
  • ഇനി ഇതിലേക്ക് മസാലപ്പൊടികൾ ചേർത്തു നന്നായി ഞെരടി യോജിപ്പിക്കുക.
  • ഒന്നര ഗ്ലാസ്സ് തേങ്ങാപ്പാൽ കൂടി ചേർത്തു ഇളക്കിയതിന് ശേഷം കുതിർത്ത് വച്ചിരിക്കുന്ന കുടമ്പുളിയും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് തിളപ്പിക്കുക.
  • തിളച്ചു വരുമ്പോൾ മീൻ ചേർത്ത് കൊടുക്കാം.
  • അടച്ചുവെച്ച് ചെറിയ തീയിൽ 15 മിനിറ്റോളം വേവിച്ചെടുക്കണം.
  • തേങ്ങാപ്പാലിൽ നിന്നു എണ്ണ തെളിഞ്ഞു കഴിയുമ്പോൾ തീ ഓഫ് ചെയ്യാം.
  • ചെറിയ ഉള്ളി വെളിച്ചെണ്ണയിൽ താളിച്ച് കറിയിൽ ചേർക്കാം.
  • രണ്ടു തണ്ട് കറിവേപ്പില കൂടി ചേർത്ത് ചട്ടി അടച്ചു വയ്ക്കാം.
  • അര മണിക്കൂറിനു ശേഷം ഉപയോഗിക്കാം.

English Summary : Karimeen Thilappichathu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com