ADVERTISEMENT

മനോഹരം കഴിച്ചിട്ടുണ്ടോ?പേരുപോലെതന്നെ രുചിയും ഗുണവും ഏറെയുള്ള ഒരു മധുര പലഹാരമാണ് മനോഹരം. തയാറാക്കാനും വളരെ എളുപ്പമാണ്. ഏറെനാൾ ചീത്തയാകാതെ സൂക്ഷിച്ചുവെക്കാനും പറ്റും.

ചേരുവകൾ

  • ചെറുപയർ പരിപ്പ് - അര കപ്പ്
  • പച്ചരി - കാൽ കപ്പ്
  • തേങ്ങാക്കൊത്ത് - അര കപ്പ്
  • ശർക്കര പൊടിച്ചത് - അര കപ്പ്
  • വെള്ളം - കാൽ കപ്പ് 
  • ഏലയ്ക്കാപ്പൊടി - അരടീസ്പൂൺ
  • ചുക്കുപൊടി - അര ടീസ്പൂൺ
  • പഞ്ചസാര - കാൽ കപ്പ്

തയാറാക്കുന്ന വിധം

  • പയറുപരിപ്പും പച്ചരിയും നന്നായി കഴുകി 3 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. വെള്ളം ചേർക്കാതെ നല്ല മയത്തിൽ അരച്ചെടുക്കണം.  ഇഡ്ഡലി മാവിനേക്കാൾ അല്പം കൂടി കട്ടി ഉണ്ടാവണം. ആവശ്യമെങ്കിൽ അല്പം വെള്ളം ചേർത്തു കൊടുക്കാം.
  • ഇനി ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി ഒരു കണ്ണാപ്പയിലൂടെ (സുഷിരങ്ങൾ ഉള്ള തവി) മാവ് എണ്ണയിലേക്ക് തുള്ളിതുള്ളിയായി ഒഴിച്ചു കൊടുക്കണം.(ലഡുവിന് ബൂന്തി വറുക്കുന്നത് പോലെ)
  • ചെറിയ തീയിൽ സ്വർണ്ണ നിറമാകുന്നതുവരെ നന്നായി വറുത്ത് കോരി മാറ്റുക. അരച്ചുവച്ച മാവ് തീരുന്നതുവരെ ഇങ്ങനെ ബൂന്തി  വറുത്തെടുക്കണം.
  • ഇതേ എണ്ണയിൽ തേങ്ങാക്കൊത്ത് ഇളം ബ്രൗൺ നിറത്തിൽ വറുത്ത് കോരുക.
  • മറ്റൊരു പാത്രത്തിൽ ശർക്കര പൊടിച്ചതും ഏലയ്ക്കാപ്പൊടിയും ചുക്കുപൊടിയും വെള്ളവും ചേർത്ത് തിളപ്പിക്കുക. ശർക്കരയിൽ അഴുക്ക് ഉണ്ടെങ്കിൽ അരിച്ചെടുക്കണം.
  • ഇത് ഒരു നൂൽ പരുവത്തിലുള്ള പാനി ആകുമ്പോൾ വറുത്തുവച്ചിരിക്കുന്ന ബൂന്തിയും തേങ്ങാക്കൊത്തും ഇട്ട് യോജിപ്പിക്കണം. 
  • തീ ഓഫ് ചെയ്ത് ചൂടിൽ നിന്നും മാറ്റി നന്നായി ഇളക്കി കൊടുക്കുക. 10 മിനിറ്റ് കഴിയുമ്പോൾ ശർക്കരപ്പാനി മുഴുവൻ ബൂന്തിയിലേക്ക് പിടിക്കും ഇപ്പോൾ അല്പം പഞ്ചസാര വിതറി വീണ്ടും ഇളക്കുക.
  • രുചികരമായ മനോഹരം തയാർ.
  • ചൂടാറുമ്പോൾ വായു കടക്കാത്ത പാത്രത്തിലാക്കി അടച്ച് ഒരു മാസം വരെ സൂക്ഷിച്ചു വച്ച് ഉപയോഗിക്കാം. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com