ADVERTISEMENT

 ഊണിന് അൽപം ഉള്ളിത്തീയൽ മാത്രം മതിയെന്നു പറയും ഈ കറി കൂട്ടിയാൽ.

ചേരുവകൾ 

  • തേങ്ങ - ഒന്നര കപ്പ് തിരുമ്മിയത്
  • ചുവന്നുള്ളി - 1 കപ്പ്
  • പച്ചമുളക് - 3 കീറിയത്
  • മുളകുപൊടി - 2 ടീസ്പൂൺ
  • മല്ലിപ്പൊടി - 1 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
  • ഉലുവാപ്പൊടി - 2 നുള്ള്
  • പുളി - നെല്ലിക്കാ വലുപ്പത്തിൽ
  • കറിവേപ്പില - 2 തണ്ട്
  • വെളിച്ചെണ്ണ - 2 ടീസ്പൂൺ
  • വെള്ളം - 2 കപ്പ്
  • ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു ബൗളിൽ പുളി കാൽ കപ്പ്  വെള്ളം ഒഴിച്ച് പിഴിഞ്ഞ് മാറ്റി വയ്ക്കുക.

ഒരു  ഫ്രൈയിങ് പാനിൽ  തേങ്ങ , മൂന്ന് ചുവന്നുള്ളി അരിഞ്ഞത് , ഒരു തണ്ട് കറിവേപ്പില എന്നിവ ചേർത്ത് ബ്രൗൺ കളർ ആകുന്നത് വരെ വറുത്തെടുക്കുക . ചൂട് ആറിയതിന് ശേഷം മിക്സിയുടെ ജാറിൽ ഇട്ട് വെള്ളം ചേർക്കാതെ നന്നായി അരച്ചെടുത്ത് മാറ്റി വയ്ക്കുക.

ചുവട് കട്ടിയുള്ള പാത്രം വെച്ച് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടിക്കുക , ശേഷം ഒരു കപ്പ് ചുവന്നുള്ളി അരിഞ്ഞത് , പച്ചമുളക് , കറിവേപ്പില , ഉപ്പ് എന്നിവ ചേർത്ത് രണ്ട് മിനിറ്റ്  വഴറ്റി എടുക്കുക . ശേഷം തേങ്ങ അരച്ചതും പുളി പിഴിഞ്ഞതും അവിശ്യത്തിന് വെള്ളവും ചേർത്ത് കറി കുറുകി വരുന്നത് വരെ തിളപ്പിക്കുക . എണ്ണ തെളിഞ്ഞ് വരുമ്പോൾ തീ ഓഫ് ചെയ്യുക. സ്വാദിഷ്ടമായ ഉള്ളി തീയൽ റെഡി ആയി .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com