ADVERTISEMENT

ബട്ടറും ക്രീമും ചേർക്കാതെ ബട്ടർ ചിക്കൻ രുചിയിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • ചിക്കൻ - 1 കിലോഗ്രാം
  • സവാള - 4 
  • തക്കാളി - 4 
  • അണ്ടിപരിപ്പ് - 10 എണ്ണം
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 
  • ജീരകം 
  • കാശ്മീരി മുളകുപൊടി 
  • മഞ്ഞൾപ്പൊടി 
  • മല്ലിപ്പൊടി 
  • ഗരംമസാല 
  • കുരുമുളകുപൊടി 
  • നാരങ്ങ - 1 

തയാറാക്കുന്ന വിധം 

ആദ്യം 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി, 1 ടീസ്പൂൺ കുരുമുളകുപൊടി, 2 ടീസ്പൂൺ മല്ലിപ്പൊടി, 1 ടീസ്പൂൺ കാശ്മീരി മുളകുപൊടി, 1 ടീസ്പൂൺ ഗരംമസാല,  2 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, നാരങ്ങാനീര്, ഉപ്പ് എന്നിവ ചിക്കനിൽ ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ചു 15 മിനിറ്റ് മാറ്റി വയ്ക്കുക. 15 മിനിറ്റിനു ശേഷം ചിക്കൻ വറുത്തു കോരി എടുക്കുക.

ഒരു ചീനച്ചട്ടിയിൽ 4 ടേബിൾസ്പൂൺ എണ്ണയും 2 ടേബിൾസ്പൂൺ നെയ്യും ഒഴിക്കുക. എണ്ണ ചൂടായി കഴിഞ്ഞു 1 ടീസ്പൂൺ ജീരകവും സവാളയും 1 ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്തു നന്നായി വഴറ്റി എടുക്കുക. അതിനുശേഷം തക്കാളിയും അണ്ടിപരിപ്പും കൂടി ചേർത്ത് അതു വേവിച്ചെടുക്കുക. അതിലേക്ക് 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി 1 ടീസ്പൂൺ കാശ്മീരി മുളകുപൊടി 1 ടീസ്പൂൺ മല്ലിപ്പൊടി 1/2 ടീസ്പൂൺ ഗരംമസാല എന്നിവ കൂടി ചേർത്തു വഴറ്റുക. ഇത് ചൂടാറി കഴിഞ്ഞു നല്ലതു പോലെ ഒന്നു അരച്ചെടുക്കുക.

ചിക്കൻ വറുത്ത എണ്ണയിലേക്ക് 1 ടീസ്പൂൺ നെയ്യും 1/2 ടീസ്പൂൺ കാശ്മീരി മുളകുപൊടിയും ചേർത്തതിനുശേഷം അരച്ചു വച്ച പേസ്റ്റ് ചേർക്കുക. ആവശ്യത്തിന് ഉപ്പും വെള്ളവും 1/2 ടീസ്പൂൺ ഗരംമസാലയും ചേർത്തുകൊടുത്തതിനു ശേഷം വറത്തു വച്ച ചിക്കൻ ഇട്ടു കൊടുക്കുക. 5 മിനിറ്റ് ചൂടാക്കിയിട്ടു കുറച്ചു മല്ലിയില കൂടി വിതറുക. ബട്ടർ ചിക്കൻ തയാർ.

English Summary : Butter Chicken Without Cream and Butter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com