ADVERTISEMENT

വെറും പത്തു മിനിറ്റിനുള്ളിൽ തയാറാക്കാം, ഒരു കറിപോലും ഇല്ലാതെ കഴിക്കാൻ പറ്റുന്ന കിടിലൻ മസാല റൈസ്. 

ചേരുവകൾ

  • ബസ്മതി റൈസ് - 1കപ്പ്‌ (വേവിച്ചത്)
  • സവാള - 1 മീഡിയം 
  • തക്കാളി- 1 മീഡിയം 
  • പച്ചമുളക് -1
  • വെളുത്തുള്ളി - 4 അല്ലി 
  • കാരറ്റ് - 1/2 കപ്പ്‌ 
  • ഗ്രീൻപീസ് - 1/2 കപ്പ്‌ 
  • മല്ലിയില - 1/2 കപ്പ് 
  • മുളകുപൊടി - 1 ടേബിൾസ്പൂൺ
  • മല്ലിപ്പൊടി- 1 ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
  • ഗരം മസാലപ്പൊടി - 1/2 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന് 
  • ഓയിൽ - 4 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

ഒരു പാനിലേക്ക് നാല് ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് കൊടുത്തതിനു ശേഷം ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ഇട്ട് ഒന്ന് വഴറ്റി  എടുക്കാം. ഇതിലേക്ക് ഒരു കപ്പ് ചെറുതായി അരിഞ്ഞ സവാള അര തക്കാളി അരിഞ്ഞത് രണ്ട് പച്ചമുളക് എന്നിവയിട്ട് നന്നായി വഴറ്റുക ശേഷം ഇതിലേക്ക് അര കപ്പ് കാരറ്റ്, അര കപ്പ് കാപ്സിക്കം, അരക്കപ്പ് ഗ്രീൻപീസ് എന്നിവ ഇട്ട്‌ വേവിക്കാം.  ശേഷം ഇതിലേക്ക് ഒരു ടേബിൾസ്പൂൺ മല്ലിപ്പൊടി, ഒരു ടേബിൾ സ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ ഗരം മസാലപ്പൊടി ഇട്ട് പൊടികളുടെ പച്ചമണം മാറുന്നതുവരെ വഴറ്റി എടുക്കാം.  ഇനി ഇതിലേക്ക് അരക്കപ്പ് മല്ലിയില കൂടി ഇട്ട് ഒന്ന് മിക്സ് ചെയ്യാം. ശേഷം ഇതിലേക്ക് ഒരു കപ്പ് വേവിച്ച ബസ്മതി റൈസ് കൂടി ഇട്ട് പച്ചക്കറി മസാല നല്ലവണ്ണം യോജിപ്പിച്ച് എടുക്കുക. ശേഷം  നമുക്ക് ഒരു പ്ലേറ്റിലേക്ക് വിളമ്പാം. 

 

English Summary : Masala Rice , Easy Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com