ADVERTISEMENT

സൂപ്പർ രുചിയിൽ ബീഫ് തയാറാക്കിയാൽ അപ്പം, ഇടിയപ്പം...ഏതിന്റെ കൂടെയും കഴിക്കാം.

ചേരുവകൾ

  • ബീഫ് - 500  ഗ്രാം
  • കുരുമുളക് പൊടി  – 1 ടീസ്പൂൺ 
  • വിനാഗിരി - 1 ടീസ്പൂൺ
  • സവാള - 1 (മീഡിയം സൈസ് കനം കുറച്ചു അറിഞ്ഞത്)
  • ഇഞ്ചി - ചെറിയ കഷ്ണം 
  • വെളുത്തുള്ളി - 4 അല്ലി 
  • പച്ചമുളക് - 3 എണ്ണം (നീളത്തിൽ അരിഞ്ഞത്)
  • ഉരുളക്കിഴങ്ങ് - 1 (മീഡിയം ചതുര കഷണങ്ങളായി മുറിച്ചത്)
  • കാരറ്റ് - 1 (ചതുര കഷണങ്ങളായി മുറിച്ചത്)
  • കശുവണ്ടി - 12 എണ്ണം 
  • കറുവാപ്പട്ട - 2 കഷ്ണം
  • ഏലക്കായ - 4 എണ്ണം 
  • ഗ്രാമ്പൂ - 6 എണ്ണം 
  • തേങ്ങാപ്പാൽ - 3 / 4  ഗ്ലാസ് (ഒന്നാംപാൽ)
  • തേങ്ങാപ്പാൽ - 2  ഗ്ലാസ് (രണ്ടാംപാൽ)
  • കറിവേപ്പില - ആവശ്യത്തിന് 
  • ഉപ്പ് - ആവശ്യത്തിന് 

തയാറാക്കുന്ന വിധം

• ഒരു പ്രഷർ കുക്കറിൽ  ബീഫ്, കുരുമുളക് പൊടി, വിനാഗിരി, ആവശ്യത്തിനുള്ള ഉപ്പ് എന്നിവ ചേർത്ത് ഇളക്കി  90 % വേവിച്ചെടുക്കുക. 

• ഒരു പാനിൽ എണ്ണ ചൂടാക്കി സ്പൈസസ് ഇട്ടു കൊടുക്കാം. 

• ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചു ചേർക്കാം. 

• പച്ചമണം മാറുമ്പോൾ സവാള കുറച്ചു ഉപ്പ്കൂടി ചേർത്ത് വഴറ്റുക.

• വഴന്നു തുടങ്ങുമ്പോൾ കിഴങ്ങും കാരറ്റും പച്ചമുളകും ചേർക്കാം. 

• ഒന്ന് ഇളക്കി യോജിപ്പിച്ചതിനു ശേഷം കുക്കറിൽ വേവിച്ച ബീഫ് ചാറോടു കൂടി ചേർക്കുക.

• തിളച്ചു വരുന്ന സമയത്തു രണ്ടാം പാൽ ചേർത്ത് കൊടുക്കാം.

• കുറച്ചു കറിവേപ്പില കൂടി ചേർക്കാം.

• മീഡിയം ഫ്ളെയിമിൽ അടച്ചു വച്ച് വേവിക്കുക. 

• കശുവണ്ടി അരച്ചെടുത്തത് ചേർക്കുക. 

• ഇനി ഒന്നാംപാലും കുറച്ചു കറിവേപ്പിലയും കൂടി ചേർത്ത്  തീ ഓഫ് ചെയ്യാം. 

• കുറച്ചു കുരുമുളക് പൊടി കൂടി ചേർത്ത് ഇളക്കി കൊടുക്കാം.

 

നല്ല സൂപ്പർ ടെസ്റ്റിൽ ബീഫ് സ്റ്റ്യൂ റെഡി! അര മണിക്കൂർ ഒന്ന് അടച്ചു വച്ചിരുന്നാൽ ഗ്രേവി ഒക്കെ ഒന്നൂടെ കുറകി നല്ല ടേസ്റ്റ് ആയി വരും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com