ADVERTISEMENT

ഈ ക്രിസ്മസിന് കേക്ക് വീട്ടിൽ തന്നെ; അതും അവ്നും ബീറ്ററും ഒന്നുമില്ലാതെ !

ചേരുവകൾ 

  • ബോർബോൺ ബിസ്ക്കറ്റ് - 30 എണ്ണം 
  • തിളപ്പിച്ച് ആറിച്ച പാൽ - 1 കപ്പ് 
  • പൊടിച്ച പഞ്ചസാര - 3 ടേബിൾസ്പൂൺ
  • ബേക്കിങ് പൗഡർ - 1 ടീസ്പൂൺ
  • ബേക്കിങ് സോഡ - 1/ 4 ടീസ്പൂൺ 
  • ചെറി - ആവശ്യത്തിന് 
  • നെയ്യ് - 1 ടീസ്പൂൺ
  • കിറ്റ്കാറ്റ് ചോക്ലേറ്റ്‌ - ആവശ്യത്തിന് 
  • ജംസ് മിഠായി - അലങ്കരിക്കാൻ 

തയാറാക്കുന്ന വിധം 

ബിസ്ക്കറ്റ് നന്നായി പൊടിച്ചെടുക്കണം. ശേഷം പഞ്ചസാര പൊടിച്ചത് ചേർത്ത് ഇളക്കാം. ഇനി ഇതിലേക്ക് ഒരു കപ്പ് പാൽ കുറേശ്ശേ ഒഴിച്ച് കട്ടകൾ ഒന്നുമില്ലാതെ കലക്കി എടുക്കാം.  ബേക്കിങ് പൗഡറും ബേക്കിങ് സോഡയും ചേർത്ത് ഇളക്കിയെടുക്കാം.

ഒരു പാത്രത്തിൽ നെയ്യ് തടവിയ ശേഷം മാവ് പകുതി ഒഴിച്ച് കൊടുക്കാം. ഇതിനു മുകളിലായി കുറച്ചു ചെറി നുറുക്കിയത് വിതറി കൊടുക്കാം. ശേഷം ബാക്കിയുള്ള മാവും കൂടി ഒഴിച്ച് അതിനു മുകളിലായി ചെറിയും വിതറി കൊടുക്കാം. നമുക്ക് ഇഷ്ടമുള്ള ഡ്രൈ ഫ്രൂട്സ് ഒക്കെ ഉപയോഗിക്കാവുന്നതാണ്. 

ഒരു പാത്രത്തിൽ അല്പം വെള്ളം ചൂടായി വരുമ്പോൾ എടുത്തു വച്ചിരിക്കുന്ന മാവ് ഇഡ്ഡലിയൊക്കെ വേവിക്കുന്നതു പോലെ വേവിച്ചെടുക്കാം. 30 മുതൽ 40 മിനിറ്റ് വരെ ചെറുതീയിൽ വച്ച് വേവിച്ചെടുക്കാം. 

കേക്ക് നന്നായി വെന്ത ശേഷം തണുക്കാൻ അനുവദിക്കുക. ഇനി ഇത് പാത്രത്തിൽ നിന്ന് മാറ്റിയ ശേഷം ചുറ്റും കിറ്റ്കാറ്റ് ചോക്ലേറ്റ്‌ വച്ച് ഒരു റിബ്ബൺ ഇട്ടു കെട്ടി വയ്ക്കാം. കുറച്ചു ജംസ് മിഠായി ഉപയോഗിച്ച്  അലങ്കരിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com