മലബാർ പൊറോട്ട ഇനി നമ്മുടെ അടുക്കളയിലും താരം!
Mail This Article
മലയാളികളുടെ പ്രിയപ്പെട്ട വിഭവം ആണ് പൊറോട്ട. നമ്മൾ മലയാളികൾക്കു ഒരു വികാരം തന്നെ ആണ് പൊറോട്ടയും ബീഫും. കടകളിൽ നിന്നും കിട്ടുന്ന പോലത്തെ പൊറോട്ട ഇനി വീശി അടിക്കാതെ വീട്ടിൽ റെഡിയാക്കാം.
ചേരുവകൾ
- മൈദ - 3 കപ്പ്
- ഉപ്പ് – 1 ടീസ്പൂൺ
- പഞ്ചസാര – 1 ടേബിൾസ്പൂൺ
- പാൽ – 3/4 കപ്പ്
- വെള്ളം – 1/2 കപ്പ്
- എണ്ണ – ആവശ്യത്തിന്
തയാറാക്കുന്ന വിധം
മൈദയിൽ എണ്ണ ഒഴികെ ബാക്കി എല്ലാ ചേരുവകളും ചേർത്ത് മയത്തിൽ കുഴച്ച് എടുക്കുക. ഒരു 15 മിനിറ്റ് എങ്കിലും നന്നായിട്ട് കൗണ്ടർ ടോപ്പിൽ ഇട്ടു വലിച്ചുനീട്ടി കുഴച്ചെടുക്കണം. 4 മണിക്കൂർ എണ്ണ തടവി മാറ്റി വയ്ക്കണം. 4 മണിക്കൂറിനുശേഷം ആറു ഉരുളകളാക്കി എണ്ണ തടവി വീണ്ടും 10 മിനിറ്റ് അടച്ച് വയ്ക്കുക.
കൗണ്ടർ ടോപ്പിൽ എണ്ണ ഒഴിച്ച ശേഷം വളരെ നേർമ്മയായി പരത്തി എടുക്കുക. ഒരറ്റത്തുനിന്നും നീളത്തിൽ മുകളിൽ നിന്നും താഴേക്കു ഒരു ഇഞ്ച് വിട്ടിട്ട് കത്തികൊണ്ട് നേർ പകുതിയാക്കുക. ശേഷം രണ്ടു ഭാഗവും നീളത്തിൽ കത്തി വച്ച് വരയുക. ഇനി എല്ലാം കൂടെ എണ്ണയും മൈദയും തടവി യോജിപ്പിച്ചു ചുരുട്ടി എടുക്കുക.നല്ല ചൂടായ ഇരുമ്പ് കല്ലിൽ ഓരോ ഭാഗവും രണ്ടു മിനിറ്റ് വച്ച് ചുട്ട് എടുക്കുക. ചൂടോടെ പൊറോട്ട ഒരുമിച്ചെടുത്തു കൈ വച്ച് അടിച്ചെടുത്തൽ നല്ല ലെയറുള്ള പൊറോട്ട തയാർ.