ADVERTISEMENT

ക്രിസ്മസ്, ഈസ്റ്റർ പോലെയുള്ള വിശേഷ ദിവസങ്ങളിൽ ബ്രേക്ക്‌ ഫാസ്റ്റിന് അപ്പം കഴിക്കാൻ ഏറെ ആഗ്രഹിക്കുന്നവരാണ് അല്ലേ? പലപ്പോഴും അപ്പം ഉണ്ടാക്കാൻ തലേ ദിവസം മുതൽ പണി തുടങ്ങണം. എന്നാൽ ഈ ക്രിസ്മസ് കാലത്ത് അങ്ങനൊരു ടെൻഷനേ വേണ്ട. സിമ്പിളായി ഉണ്ടാക്കാവുന്ന ഉഗ്രൻ ടേസ്റ്റി ചിക്കപ്പം ഇതാ.. ഉണ്ടാക്കുമ്പോൾ ഇത്തിരി കൂടുതൽ ഉണ്ടാക്കിക്കോ. ചിലപ്പോൾ ആവശ്യം കാരണം തികഞ്ഞില്ലെന്നു വരും.

ചേരുവകൾ

  • വറുത്ത അരിപ്പൊടി - 1 കപ്പ്‌
  • തേങ്ങയുടെ ഒന്നാം പാൽ - 2 കപ്പ്‌
  • കോഴി മുട്ട  - 1
  • ഉപ്പ്

പാകം ചെയ്യുന്ന വിധം

  • അരിപ്പൊടിയും മുട്ടയും കൂടി മിക്സിയുടെ ജാറിൽ നന്നായി അടിച്ചെടുക്കണം.
  • അതിന് ശേഷം തേങ്ങാപ്പാലും ഉപ്പും ചേർത്ത് വെള്ളം പോലെ നീട്ടി മാവ്  അരച്ചെടുക്കണം.
  • അതിന് ശേഷം ഒരു പാൻ വച്ച് എണ്ണ തടവി മാവൊഴിച്ചു ചുറ്റിച്ചു കൊടുക്കണം. എന്നിട്ട് മീഡിയം ഫ്ളെയിമിൽ വേവിച്ചെടുക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com