ADVERTISEMENT

കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന രംഭ റൈസ്, കറികളൊന്നും വേണ്ടേ വേണ്ട. വളരെ പെട്ടെന്ന് തയാറാക്കാവുന്ന റൈസ്.

 

ചേരുവകൾ

  • ബസ്മതി റൈസ് - രണ്ടു കപ്പ്
  • വെള്ളം - രണ്ടര കപ്പ് 
  • പശുവിൻ പാൽ - അര കപ്പ് 
  • പട്ട- മൂന്ന് ചെറിയ കഷ്ണം 
  • ഏലയ്ക്കായ - അഞ്ചെണ്ണം
  • ഗ്രാമ്പൂ - അഞ്ചെണ്ണം 
  • ഉപ്പ് - ആവശ്യത്തിന് 
  • രംഭ ഇല /ബിരിയാണി കൈത /ബിരിയാണി ഇല ,പാണ്ടൻ ലീവ്സ് - ഒരു തണ്ട് 
  • രംഭ ഇല ഇല്ലാതെയും തയാറാക്കാം, സർവ സുഗന്ധി ഇല പകരം ചേർക്കാം 
  • പഞ്ചസാര - രണ്ടര ടീസ്പൂൺ 
  • വെളുത്തുള്ളി ചെറുതായി അരിഞ്ഞത് - അഞ്ചു ടേബിൾസ്പൂൺ 
  • സവാള ചെറുതായി അരിഞ്ഞത് - മൂന്ന് ടേബിൾസ്പൂൺ 
  • ബട്ടർ/വെണ്ണ - നാല് ടേബിൾസ്പൂൺ 
  • അണ്ടിപ്പരിപ്പ് - അഞ്ചെണ്ണം
  • ഏലയ്ക്കായ പൊടി - ഒരു നുള്ള്
  • ഗരം മസാല /ബിരിയാണി മസാല - രണ്ടു നുള്ള് 
  • സൺഫ്ലവർ ഓയിൽ - രണ്ടു ടേബിൾസ്പൂൺ 
  • കാരറ്റ് ചെറുതായി അരിഞ്ഞത് - അര കപ്പ് 
  • ഫ്രോസൺ പീസ് /പട്ടാണി പരിപ്പ് - കാൽ കപ്പ് 
  • ബീൻസ് ചെറുതായി അരിഞ്ഞത് - അര കപ്പ്
  • കോളിഫ്ലവർ - ചെറിയൊരു ഭാഗം 

 

തയാറാക്കുന്ന വിധം

  • ബസ്മതി റൈസ് നന്നായി കഴുകി മുപ്പതു മിനിറ്റ് കുതിർത്തി വയ്ക്കുക. 
  • പച്ചക്കറികൾ എല്ലാം നല്ലത് പോലെ തിളയ്ക്കുന്ന വെള്ളത്തിൽ ആവശ്യത്തിന് ഉപ്പിട്ട് നാല് മിനിറ്റ് വേവിക്കുക. 
  • തിളച്ചു കൊണ്ടിരിക്കുന്ന വെള്ളത്തിൽ ആദ്യം കാരറ്റ്, ബീൻസ് എന്നിവ ചേർക്കുക ,രണ്ടു മിനിറ്റ് തിളച്ചതിനു ശേഷം മാത്രം പീസും കോളിഫ്ലവറും ചേർക്കുക ,അല്ല എങ്കിൽ ഇവ ഉടഞ്ഞു പോകാനുള്ള സാധ്യത ഉണ്ട് 
  • ഗ്രീൻപീസ് വേവിയ്ക്കാത്തതാണ്  ലഭിയ്ക്കുന്നത് എങ്കിൽ എട്ടു മണിക്കൂർ കുതിർത്ത് വേവിച്ചെടുക്കുക (ഉടഞ്ഞുപോകരുത്).
  • നാല് മിനിറ്റിനു ശേഷം പച്ചക്കറികളുടെ വെള്ളം ഊറ്റിക്കളഞ്ഞു ഒരു ട്രേയിലോ  പരന്ന പാത്രത്തിലോ വിതറി ഇടുക. 
  • ഒരു പ്രഷർ കുക്കർ എടുക്കുക. 
  • അതിലോട്ടു ഒരു ടേബിൾസ്പൂൺ വെണ്ണയും ഒരു ടേബിൾസ്പൂൺ ഓയിലും ചേർക്കുക 
  • പട്ട, ഗ്രാമ്പൂ, ഏലയ്ക്കായ എന്നിവ ഇടുക. 
  • മൂന്ന് ടേബിൾസ്പൂൺ വെളുത്തുള്ളി ചേർക്കുക, വെളുത്തുള്ളി നിറം മാറി വരുമ്പോൾ അരിഞ്ഞു വച്ച സവാളയിൽ രണ്ടു ടേബിൾസ്പൂൺ കൂടി ചേർക്കുക. 
  • രണ്ടു ടീസ്പൂൺ പഞ്ചസാര കൂടെ ചേർത്ത് സവാള ബ്രൗൺ നിറം ആകുന്നത് വരെ വഴറ്റുക. 
  • 5 അണ്ടിപ്പരിപ്പ് ചേർക്കുക. എടുത്തുവച്ചിരിക്കുന്ന വെള്ളവും പാലും ചേർക്കുക.
  • ഈ മിശ്രിതം ചൂടായി വരുമ്പോൾ ബിരിയാണി മസാല, ഏലയ്ക്കാപ്പൊടി, രംഭ ഇല ഒരു പകുതി,   ആവശ്യത്തിനുള്ള ഉപ്പ് എന്നിവ ചേർത്ത് തിളപ്പിയ്ക്കുക. 
  • ഇത് തിളച്ചു വരുമ്പോൾ കുതിർത്ത് ഊറ്റിവെച്ച അരി ചേർത്ത് കൊടുത്തു ഇളക്കണം 
  • അത് തിളച്ചു വരുമ്പോൾ മാത്രം കുക്കറിന്റെ മൂടി കൊണ്ട് അടയ്ക്കുക, തീ കൂട്ടി വച്ചത്തിനു ശേഷം.  ഒരു വിസിൽ  വരുന്നത് വരെ വേവിയ്ക്കുക. 
  • വിസിൽ വന്നതിനു ശേഷം കുക്കർ തീയിൽ നിന്ന് മാറ്റി വേറൊരിടത്തു വയ്ക്കുക.
  • ആവി പോയതിനു ശേഷം മാത്രം തുറന്നു ഒരു സ്പൂൺ ഓ ഫോർക്കോ കൊണ്ട് ചോറുടഞ്ഞുപോകാതെ ഇളക്കി പരന്ന പാത്രത്തിലോട്ടു മാറ്റാം
  • ഇങ്ങനെ ചെയ്യുമ്പോൾ ചോറ് ഒട്ടി പിടിക്കാതെയും അധികം വെന്തു പോകാതെയും കിട്ടും. 

 

  • ഒരു പാൻ എടുക്കുക ,ബാക്കിയുള്ള ബട്ടർ ചേർത്ത് കൊടുക്കുക. 
  • ഒരു ചെറിയ രംഭ ഇല ചേർത്ത് കൊടുക്കുക. ഇതിലേക്ക് രണ്ടു ടേബിൾസ്പൂൺ വെളുത്തുള്ളി,  ഒരു ടേബിൾസ്പൂൺ സവാള ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് കൊടുക്കണം .
  • ബ്രൗൺ കളർ ആകുമ്പോൾ മുക്കാൽ വേവിച്ചു വെച്ച വെജിറ്റബിൾസ് ചേർത്ത് കൊടുക്കുക. 
  • കാൽ ടീസ്പൂൺ പഞ്ചസാര ,ആവശ്യത്തിന് ഉപ്പ് ചേർത്ത് തീ കൂട്ടി വെച്ച് രണ്ടു മിനിറ്റ് ഇളക്കികൊടുക്കുക. 
  • വേവിച്ച ചോറ് ചേർക്കുക, ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് യോജിപ്പിക്കുക.

 

  • തീ അണച്ച് ഒരു മൂടി കൊണ്ട് അടച്ചു മാറ്റി വയ്ക്കുക.
  • മുപ്പതു മിനിറ്റിനു ശേഷം മാത്രം വിളമ്പുക 
  • ചിക്കൻ കറി ചിക്കൻ റോസ്റ്റ് പനീർ മസാല ബീഫിന്റെ കൂടെയൊക്കെ കഴിയ്ക്കാൻ അടിപൊളി ആണ് 
  • വെറുതെ കഴിച്ചാലും രുചിയ്‌ക്കൊരു കുറവും വരില്ല. ക്രിസ്മസിന് രംഭ റൈസ് തന്നെ ആകട്ടെ സ്പെഷൽ 

 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

  • ബട്ടറിനു പകരം നെയ്യോ എണ്ണയോ ചേർത്താൽ രുചി മാറും. 
  • പഞ്ചസാര ഉറപ്പായും ചേർക്കണം. 
  • ബിരിയാണി മസാല ഇല്ല എങ്കിൽ മുഴുവനായുള്ള ഗരം മസാല ചേർക്കുക. 
  • പശുവിൻ പാലോ തേങ്ങാപ്പാലോ ചേർക്കാം. 
  • കുക്കറിൽ അല്ലാതെയും തയാറാക്കാം 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com