രുചിയിൽ ഒന്നാമൻ ഈ ബീഫ് അച്ചാർ

HIGHLIGHTS
  • ഊണിനൊപ്പം തൊട്ടു കൂട്ടാൻ ബീഫ് അച്ചാർ
  • ഇത് ഒരു ദിവസം കഴിഞ്ഞ് കഴിച്ചാൽ സ്വാദ് കൂടും
beef-pickle
SHARE

ഊണിന് രുചി പകരാൻ സൂപ്പർ ബീഫ് അച്ചാർ തയാറാക്കാം.

ചേരുവകൾ:

  • ബീഫ്  – 3 കിലോഗ്രാം
  • കാശ്മീരി മുളക് പൊടി – 10 ടേബിൾസ്പൂൺ 
  • മല്ലിപ്പൊടി – 4 ടേബിൾസ്പൂൺ 
  • കുരുമുളക് പൊടി – 3 ടേബിൾസ്പൂൺ 
  •  മഞ്ഞൾപ്പൊടി – 1 ടേബിൾസ്പൂൺ
  • ഗരം മസാലപ്പൊടി – 1 ടേബിൾസ്പൂൺ 
  •  വിനാഗിരി – 2 കപ്പ് + 3 ടേബിൾസ്പൂൺ
  • നീളത്തിൽ അരിഞ്ഞ ഇഞ്ചി   – 1 1/4 കപ്പ് 
  • നീളത്തിൽ അരിഞ്ഞ വെളുത്തുള്ളി – 1 1/4 കപ്പ് 
  • പച്ചമുളക് – 10 
  • കറിവേപ്പില – 2 പിടി 
  • ഉപ്പ്, എണ്ണ – ആവശ്യത്തിന്

തയാറാക്കുന്ന വിധം:

ഒരു പ്രഷർ കുക്കറിൽ ബീഫും 4 ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടിയും 4 ടേബിൾസ്പൂൺ മല്ലിപ്പൊടിയും 1 ടേബിൾസ്പൂൺ കുരുമുളക്ക് പൊടിയും 1 ടേബിൾസ്പൂൺ മഞ്ഞൾപ്പൊടിയും 1 ടേബിൾസ്പൂൺ ഗരം മസാല പൊടിയും 3 ടേബിൾസ്പൂൺ വിനാഗിരിയും ആവശ്യത്തിന്  ഉപ്പും ഇട്ട് നന്നായി യോജിപ്പിക്കുക.

അതിനു ശേഷം പ്രഷർ കുക്കറിൽ രണ്ട് വിസിൽ വരുന്നതു വരെ ഇത് വേവിക്കണം. പ്രഷർ എല്ലാം റിലീസ് ചെയ്തതിന് ശേഷം കുക്കർ തുറന്ന്, ബീഫ് വെള്ളം ഇല്ലാതെ കോരി മാറ്റണം.ഒരു പാൻ അടുപ്പത്തു വച്ച് ചൂടായതിന് ശേഷം ബീഫ് വറുത്ത് എടുക്കാൻ ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാക്കുക.  ചൂടായ എണ്ണയിലേക്ക് ബീഫ് ഇട്ട് വറുത്തു കോരുക, മുഴുവൻ ബീഫും ഇതേ പോലെ ചെയ്ത് മാറ്റി വയ്ക്കണം. 

ബീഫ് വറുത്തെടുത്ത എണ്ണ ബാക്കി വന്നു എങ്കിൽ, അതേ പാനിൽ തന്നെ  അതിൽ നിന്നും കുറച്ച് എടുത്ത് ഇഞ്ചിയും വെളുത്തിള്ളിയും കറിവേപ്പിലയും പച്ചമുളകും ഇട്ട് ഗോൾഡൻ ബ്രൗൺ ആകുന്നത് വരെ മൂപ്പിക്കണം. ബാക്കി മുളക് പൊടിയും കുരുമുളക് പൊടിയും ആവശ്യത്തിന് ഉപ്പും  ഇട്ട് ഒന്ന് ഇളക്കണം. അതിലേക്ക് ബാക്കി  വിനീഗർ ഒഴിച്ച് തിളപ്പിക്കണം.  ഇതിലേക്ക് ബീഫ് ഇട്ട് നല്ലപോലെ ഇളക്കി തീ അടച്ച് മാറ്റി വയ്ക്കാം.  ഇത് ഒരു ദിവസം ഇങ്ങനെ വച്ചിരുന്നിട്ട്  കഴിക്കാൻ ആണ് ഏറ്റവും സ്വാദ്.  

English Summary : Tasty Beef Pickle

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA