ADVERTISEMENT

കേക്കിനുള്ള പ്രാധാന്യം പോലെ തന്നെ ചില പലഹാരങ്ങൾക്കും ക്രിസ്മസ് കാലത്ത്  പ്രാധാന്യമുണ്ട്.  സാധാരണയായി ഉണ്ടാക്കുന്ന അച്ചപ്പം പോലെ ഉള്ള പലഹാരങ്ങൾ ഗോവയിൽ ക്രിസ്മസിനാണ്  ഉണ്ടാക്കാറുള്ളത്. അതുപോലെ തന്നെ ആണ് നമ്മുടെ ഈ ക്രിസ്മസ് കൽക്കൽസും. ഇതൊരു ക്രിസ്മസ് സ്പെഷൽ പലഹാരമാണ്. എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്നതും സ്വാദിഷ്ടവുമായ കൽക്കൽസ് എല്ലാവർക്കും ഇഷ്ടമാകുമെന്ന് ഉറപ്പ് .

ചേരുവകൾ

  • മൈദ - 1 കപ്പ്‌
  • റവ - 5 ടേബിൾസ്പൂൺ
  • പഞ്ചസാര പൊടിച്ചത് - 5 ടേബിൾസ്പൂൺ
  • വാനില എസൻസ് - 1/2 ടീസ്പൂൺ
  • നെയ്യ് - 2 ടീസ്പൂൺ
  • ഉപ്പ് - ഒരു നുള്ള്
  • പാൽ / തേങ്ങാപ്പാൽ - 1/4 കപ്പ്‌

 

തയാറാക്കുന്ന വിധം

ആദ്യം മൈദ, പഞ്ചസാര, റവ, നെയ്യ്, ഉപ്പ്, വാനില എസൻസ് ഇതെല്ലാം കൂടി ചേർത്ത് നന്നായി യോജിപ്പിക്കണം അതിന് ശേഷം പാൽ അല്ലെങ്കിൽ തേങ്ങാപ്പാൽ ഉപയോഗിച്ച് ചപ്പാത്തി മാവ് പോലെ കുഴച്ചെടുക്കണം. എന്നിട്ട് അതിൽ നിന്ന് ചെറിയ ബോൾസ് ഉരുട്ടി ഫോർക് ഉപയോഗിച്ച് ഷേപ്പ് ആക്കി എണ്ണയിൽ വറുത്തെടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com