ADVERTISEMENT

ആർക്കും ഇഷ്ടമാകുന്ന പാസ്‌ത രുചി എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ:

  • സ്പെഗറ്റി പാസ്താ - 250 ഗ്രാം
  • വെള്ളം - 1.5 ലിറ്റർ
  • പാസ്താ വേവിച്ച വെള്ളം - 1/2 കപ്പ്‌
  • ഒലിവ് ഓയിൽ - 3 ടേബിൾസ്പൂൺ
  • വെളുത്തുള്ളി ചെറുതായി അരിഞ്ഞത് - 2 ടീസ്പൂൺ
  • ചിക്കൻ ചെറുതായി അരിഞ്ഞത് - 200 ഗ്രാം
  • കുരുമുളക് പൊടി - 1 1/2 ടീസ്പൂൺ
  • ഒറിഗാനോ - 1/2 ടീസ്പൂൺ
  • ഉപ്പിലാത്ത ബട്ടർ - 2 ടേബിൾസ്പൂൺ
  • മൈദ- 2 ടേബിൾസ്പൂൺ
  • പാൽ - 2 കപ്പ്‌
  • ഉപ്പ് – ആവശ്യത്തിന്
  • ചില്ലി ഫ്ലേക്‌സ്‌ - 1 ടീസ്പൂൺ
  • ചീസ് സ്ലൈസ് - 2 എണ്ണം

തയാറാക്കുന്ന വിധം :

• ഒരു പാനിൽ വെള്ളം ഒഴിച്ച്, 1/2 ടീസ്പൂൺ ഉപ്പ് ഇട്ട് തിളപ്പിക്കുക. വെള്ളം തിളച്ച ശേഷം പാസ്ത ഇട്ട് 10 മുതൽ 12 മിനിറ്റ് വരെ വേവിച്ചു എടുക്കുക. ഇതിൽ നിന്നും 1/2 കപ്പ്‌ വെള്ളം മാറ്റി വയ്ക്കുക. പാസ്‌തയുടെ വെള്ളം കളഞ്ഞതിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി മാറ്റി വയ്ക്കുക.

• ഒരു പാനിൽ 2 ടേബിൾസ്പൂൺ ഒലിവ് ഓയിൽ ഒഴിച്ച്, 1 ടീസ്പൂൺ വെളുത്തുള്ളിയും ചിക്കനും 1/2 ടീസ്പൂൺ കുരുമുളക് പൊടിയും 1/2 ടീസ്പൂൺ ഒറിഗാനോയും കൂടി ഇട്ട് വേവിച്ച് മാറ്റി വയ്ക്കുക.

• ഇതേ പാനിൽ ചെറു തീയിൽ ബട്ടറും 1 ടേബിൾസ്പൂൺ ഒലിവ് ഓയിലും ഒഴിക്കുക. 1 ടീസ്പൂൺ വെളുത്തുളിയും മൈദയും ഇട്ട് നന്നായി ഇളക്കി കൊടുക്കുക. പ്രത്യേകം ശ്രദ്ധിക്കുക ഈ മിശ്രിതം മൊരിഞ്ഞു പോകാൻ പാടില്ല, വെളുത്ത് തന്നെ ഇരിക്കണം. ഇതിലോട്ട് കുറേശ്ശെ പാൽ ഒഴിച്ച് കൊടുത്ത് കട്ടകൾ ഒന്നും ഇല്ലാതെ എടുക്കുക. 1 ടീസ്പൂൺ കുരുമുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചില്ലി ഫ്ലേക്സും ചീസും കൂടി ഇട്ട് നന്നായി ഇളക്കിയ ശേഷം ചിക്കനും പാസ്‌തയും ഇട്ട് നന്നായി യോജിപ്പിക്കുക.

• ഒരു പ്ലേറ്റിലേക്ക് പാസ്ത മാറ്റുക, മുകളിലായി കുറച്ച് ചീസ് ചീകി ഇടുക. കുറച്ച് പാർസലെ ഇല കൂടി അറിഞ്ഞു മുകളിൽ വേണമെങ്കിൽ വിതറി കൊടുക്കാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com