പഞ്ചാബി സമോസ ഇതുപോലെ ഉണ്ടാക്കൂ, പ്ലേറ്റ് കാലിയാകുന്നതറിയില്ല

HIGHLIGHTS
 • ക്രിസ്‌പി ദാബ സ്റ്റൈൽ പഞ്ചാബി സമോസ
 • ചൂട് ചായയ്ക്കൊപ്പം അൽപം പുതിന ചട്ണി...
samosa
SHARE

ക്രിസ്‌പി ദാബ സ്റ്റൈൽ പഞ്ചാബി സമോസ ആർക്കും ഇനി എളുപ്പത്തിൽ ഉണ്ടാക്കാം.

മസാലപ്പൊടി തയാറാക്കാൻ

 • 3 കശ്മീരി മുളക്
 • 1/2 ടീസ്പൂൺ ജീരകം
 • 1/2 ടീസ്പൂൺ മല്ലി 
 • 1/2 ടീസ്പൂൺ അയമോദകം 
 • 2  ടീസ്പൂൺ ഉണങ്ങിയ മാതളനാരങ്ങ 

ഒരു ഇളം ചൂടുള്ള ഫ്രൈയിങ് പാനിൽ മേൽ പറഞ്ഞ ചേരുവകൾ 1-2 മിനിറ്റ് വറുക്കുക. ഇത് തണുപ്പിച്ചതിനു ശേഷം, പൊടിച്ചു മാറ്റി വയ്ക്കുക.

ഉരുളക്കിഴങ്ങ് ഫില്ലിങ് തയാറാക്കാൻ

 • 3 വലിയ ഉരുളക്കിഴങ്ങ്
 • 1 കപ്പ് ഗ്രീൻ പീസ് വേവിച്ചത്
 • 1 ടേബിൾ സ്പൂൺ ഓയിൽ
 • ½ ടീസ്പൂൺ ജീരകം
 • 1 ടേബിൾ സ്പൂൺ നന്നായി അരിഞ്ഞ വെളുത്തുള്ളി
 • 1½ ടേബിൾ സ്പൂൺ അരിഞ്ഞ പച്ചമുളക്
 • 1 കപ്പ് അരിഞ്ഞ മല്ലിയില 
 • 1 ടീസ്പൂൺ ഉണങ്ങിയ മാങ്ങാപ്പൊടി
 • 1 ടീസ്പൂൺ ചാട്ട് മസാല
 • 1 ടീസ്പൂൺ ഉപ്പ്
 • 1 നുള്ള് കായം 
 • ആവശ്യത്തിന് വെള്ളം ചേർത്ത് 3 വിസിൽ വരുന്നതുവരെ ഉരുളക്കിഴങ്ങ് വേവിക്കുക. 
 • ഉരുളക്കിഴങ്ങ് തണുത്തു കഴിഞ്ഞാൽ തൊലി കളഞ്ഞിട്ട് അവയെ ചെറിയ കഷ്ണങ്ങളാക്കുക. 
 • ഉരുളക്കിഴങ്ങ് ഒരുപാട് പൊടിയാതിരിക്കാൻ  പ്രത്യേകം ശ്രദ്ധിക്കുക.
 • ഇളം ചൂടുള്ള പാനിൽ 1 ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ചതിനുശേഷം 1/2 ടീസ്പൂൺ ജീരകം ചേർക്കുക. 
 • അരിഞ്ഞ വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് ½ മിനിറ്റ് വറുക്കുക. അതിനുശേഷം പച്ച പട്ടാണി ചേർത്ത് ഒരു മിനിറ്റ് വേവിക്കുക. 
 • ഉപ്പ്, 1 കപ്പ് അരിഞ്ഞ മല്ലിയില, 1 ടീസ്പൂൺ ഉണങ്ങിയ  മാങ്ങപ്പൊടി, 3 ടേബിൾ സ്പൂൺ നേരത്തേ തയാറാക്കിവെച്ച സമോസ മസാലപ്പൊടി, 1 ടീസ്പൂൺ ചാട്ട് മസാല, ഒരു നുള്ള് കായം എന്നിവ ചേർത്തു നന്നായി ഇളക്കി മാറ്റി വയ്ക്കുക. 

സമോസ മാവ് ഉണ്ടാകാൻ

 • 2 കപ്പ് മൈദ
 • 1 ടേബിൾ സ്പൂൺ അയമോദകം
 • 5 ടേബിൾ സ്പൂൺ നെയ്യ് 
 • 1 ടീസ്പൂൺ ഉപ്പ് 
 • ¼ - ½  കപ്പ് വെള്ളം
 • മാവിൽ മേൽ പറഞ്ഞ ചേരുവകളും നെയ്യും നന്നായി യോജിപ്പിച്ചതിനുശേഷം വെള്ളം അല്പാല്പം ചേർത്ത് നന്നായി കുഴയ്ക്കുക.
 • കട്ടിയുള്ള മാവ് തയാറാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. എങ്കിലേ മൊരിഞ്ഞ സമോസ ലഭിക്കൂ. 
 • നനഞ്ഞ തുണി ഉപയോഗിച്ച് 15 മിനിറ്റ് മൂടി മാറ്റിവയ്ക്കുക.
 • കുഴച്ചുവച്ചിരിക്കുന്ന മാവ് എടുത്ത്, 9 തുല്യ കഷണങ്ങളായി വിഭജിക്കുക. 
 • ഓരോ ഭാഗവും ഏകദേശം 7 സെന്റീമീറ്റർ വൃത്താഗ്രിതിയിൽ പരത്തി 2 ഭാഗങ്ങളായി മുറിക്കുക. 
 • ഒരോന്നും കോൺ ആകൃതിയിലാക്കി തയാറാക്കിയ ഫില്ലിങ് നിറച്ചു നന്നായി പൊതിയുക.
 • സമോസകളെ ഇളം ചൂടുള്ള എണ്ണയിൽ ഗോൾഡൻ ബ്രൗൺ നിറമാകും വരെ വറുത്തു കോരുക.
 • ടാമറിൻഡ് ചട്ണി, പുതിന ചട്ണി, ടൊമാറ്റോ കെച്ചപ്പ് എന്നിവയുടെ കൂടെ ക്രിസ്പി പഞ്ചാബി സമോസ ചുടോടെ കഴിയ്ക്കുക.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA