ഒരിത്തിരി മൊഹബത് നിറച്ച സുലൈമാനി
Mail This Article
×
ഓരോ സുലൈമാനിയിലും ഒരിത്തിരി മൊഹബത് വേണം, അത് കുടിക്കുമ്പോൾ ലോകം ഇങ്ങനെ പതുക്കെ ആയി വന്നു നിൽക്കണം. മനസ്സിൽ പ്രണയം നിറയ്ക്കുന്ന സുലൈമാനി ഉണ്ടാക്കിയാലോ.
ചേരുവകൾ
- ചായപ്പൊടി -1 ടീസ്പൂൺ
- വെള്ളം - 1 കപ്പ്
- ഗ്രാമ്പൂ - 2
- ഏലക്കായ -2
- കറുവപ്പട്ട - 1 ചെറുത്
- നാരങ്ങാ - 1/2 മുറിച്ചത്
- പഞ്ചസാര - 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
- പാനിൽ വെള്ളം വച്ച് ഒന്ന് ചൂടായി വരുമ്പോൾ ഏലക്കായ, ഗ്രാമ്പൂ, പട്ട എന്നിവ ചേർക്കുക.
- നന്നായി തിളച്ചു വരുമ്പോൾ പഞ്ചസാര ചേർക്കുക. ശേഷം ചായപ്പൊടി ചേർത്ത് തിളപ്പിച്ച് ഫ്ളൈയിം ഓഫ് ചെയ്യുക. 5 മിനിറ്റു പാൻ അടച്ചു വയ്ക്കുക.
- ശേഷം അരിച്ച് എടുത്ത് 1/2 നാരങ്ങാ നീര് ചേർത്ത് വിളമ്പാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.