ഫ്രൂട്ട് കേക്ക്, രുചി ഒട്ടും കുറയാതെ തയാറാക്കാം

HIGHLIGHTS
  • ഏറ്റവും എളുപ്പത്തില്‍ ക്രിസ്മസിന് ഫ്രൂട്ട് കേക്ക്
fruit-cake
SHARE

ഉണക്കപ്പഴങ്ങളും നട്‌സും ഇഷ്ടംപോലെ ചേര്‍ത്ത് ഏറ്റവും എളുപ്പത്തില്‍ ക്രിസ്മസിന് ഫ്രൂട്ട് കേക്ക് തയാറാക്കാം.

ചേരുവകൾ

  • കാഷ്യൂനട്ട് - അര കപ്പ്
  • പിസ്ത - കാല്‍ കപ്പ്
  • കുരുവില്ലാത്ത കറുത്ത മുന്തിരി - അര കപ്പ്
  • ബട്ടര്‍ - 125 ഗ്രാം
  • ലഭ്യമായ ഡ്രൈ ഫ്രൂട്‌സ് - ഒരു കപ്പ്
  • ബ്രൗണ്‍ ഷുഗര്‍ - അര കപ്പ്

തയാറാക്കുന്ന വിധം

ഫ്രൈയിങ് പാന്‍ ചൂടാക്കി അതില്‍ ബട്ടര്‍ ഇടുക. ബട്ടര്‍ ഉരുകി തുടങ്ങുമ്പോള്‍ അതിലേക്ക് നട്‌സും പിസ്തയും ഒഴികെയുള്ള ഡ്രൈ ഫ്രൂട്‌സ് ചേര്‍ത്ത് കൊടുക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് അരക്കപ്പ് വെള്ളവും അര കപ്പ് ബ്രൗണ്‍ ഷുഗറും ചേര്‍ത്ത് അഞ്ച് മിനിറ്റ് വേവിക്കുക. ഇതു മാറ്റിവയ്ക്കുക. 

ഒരു ബൗളില്‍ അരിപ്പ വച്ച് ഒരു കപ്പ് മൈദ, അര ടീസ്പൂണ്‍ ബേക്കിങ് പൗഡര്‍, ഒരു നുള്ള് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി അരിച്ചെടുക്കുക. അതിലേക്ക് ഒരു ടീസ്പൂണ്‍ കറുവാപ്പട്ട പൊടിച്ചതും ഒരു ടീസ്പൂണ്‍ നാരങ്ങാ തൊലി ഉരച്ചെടുത്തതും അരടീസ്പൂണ്‍ ജാതിക്കാ പൊടിയും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം  വേവിച്ച് വച്ചിരിക്കുന്ന ഡ്രൈഫ്രൂട്‌സിലേക്ക് ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കുക. മറ്റൊരു ബൗളില്‍ രണ്ട് മുട്ട പൊട്ടിച്ചൊഴിച്ച് നന്നായി ബീറ്റ് ചെയ്ത് ആ മിശ്രിതവും ഇതിലേക്ക് ചേര്‍ക്കുക. ഇതിലേക്ക് നട്‌സും പിസ്തയും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ബട്ടര്‍ പേപ്പര്‍ വച്ച കേക്ക് പാനിലേക്ക് ഒഴിക്കുക. പ്രീഹീറ്റ് ചെയ്ത ഓവനില്‍ 180 ഡിഗ്രിയില്‍ 30 മിനിറ്റ് വേവിക്കുക. ഇതു പുറത്തെടുത്ത് തണുത്തതിനു ശേഷം തേന്‍ പുരട്ടി ഫോയില്‍ പേപ്പറില്‍ പൊതിഞ്ഞു സൂക്ഷിക്കുക. അടുത്ത ദിവസം ഫ്രൂട്ട് കേക്ക് രുചി ആസ്വദിക്കാം.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA