ADVERTISEMENT

നൂഡിൽസ് വേവിച്ചതും മസാല ചേർത്ത് പൊരിച്ചെടുത്ത പച്ചക്കറികളും ചേരുമ്പോൾ രുചി വേറെ ലെവലാണ്...

ചേരുവകൾ 

  • നൂഡിൽസ് – 1 പാക്കറ്റ്
  • സവാള – 1 
  • കാരറ്റ് – 1
  • കാപ്സിക്കം – 1
  • ഉരുളക്കിഴങ്ങ് – 1
  • തക്കാളി – 1
  • മുട്ട – 2
  • ടുമാറ്റോ സോസ് – രണ്ട് സ്പൂൺ
  • സോയാ സോസ് – ഒരു ചെറിയ സ്പൂൺ
  • മുളകുപൊടി – ആവശ്യത്തിന്
  • കുരുമുളക് പൊടി – ആവശ്യത്തിന്
  • ഓയിൽ അല്ലെങ്കിൽ വെളിച്ചെണ്ണ പൊരിക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഉരുളക്കിഴങ്ങും കാരറ്റും വട്ടത്തിൽ അരിയുക, ഇതിലേക്ക്  നൂഡിൽസ് മസാല ചേർത്ത് നന്നായി യോജിപ്പിക്കുക. എണ്ണയിൽ വറുത്തെടുത്ത് വയ്ക്കാം. ബാക്കി പച്ചക്കറികൾ  ചെറുതായി കഷ്ണങ്ങളാക്കി അതെ എണ്ണയിൽ വഴറ്റി എടുക്കുക ഒരു കപ്പ് വെള്ളം ചേർത്ത് തിളക്കുമ്പോൾ നൂഡിൽസ് ചേർക്കുക. വെള്ളം വറ്റി വരുമ്പോൾ സോസുകൾ ചേർത്ത് പൊരിച്ച കിഴങ്ങും കാരറ്റും ചേർത്ത് തയാറാക്കി എടുക്കുക.

ഒരു തവ അടുപ്പിൽ വച്ച് ചൂടാക്കുക. അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ മുട്ട പൊട്ടിച്ച് ഒഴിക്കുക. മീതെ കുറച്ച് കുരുമുളകും ഉപ്പും വിതറുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com