ക്രിസ്മസിന് രുചി നിറയും ചിക്കൻ മോളി

chicken-molee
SHARE

ഫിഷ് മോളിയെ നമുക്ക്  പരിചയമുണ്ട്. മിക്കപ്പോഴും നമ്മൾ വീട്ടിൽ തയാറാക്കാറുമുണ്ട്. എന്നാൽ ഇത്തവണത്തെ ക്രിസ്മസിനെ നമ്മുക്ക് ഒരു വെറൈറ്റി മോളി ഉണ്ടാക്കാം അതാണ്  ചിക്കൻ മോളി. അപ്പത്തിന്റെയും ബ്രഡിന്റെയും ചിക്കപ്പത്തിന്റെയും  ഒക്കെ കൂടെ കഴിക്കാൻ പറ്റുന്ന ഒരു അടിപൊളി റെസിപ്പി. വളരെ വേഗത്തിൽ തയാറാക്കാം.

ചേരുവകൾ

 • ചിക്കൻ - 1/2 കിലോഗ്രാം
 • സവാള - 2
 • തക്കാളി - 2
 • പച്ചമുളക് - 5
 • തേങ്ങയുടെ രണ്ടാം പാൽ - 3/4 കപ്പ്‌
 • ഒന്നാം പാൽ - 1/2 കപ്പ്‌
 • കാഷ്യു  നട്ട് പേസ്റ്റ് - 3 ടേബിൾസ്പൂൺ
 • ജീരകം പൊടിച്ചത് - 1/2 ടീസ്പൂൺ
 • മല്ലിപ്പൊടി - 1 1/2  ടീസ്പൂൺ
 • മഞ്ഞൾപ്പൊടി - 3/4 ടീസ്പൂൺ
 • പെരുംജീരക പൊടിച്ചത് - 1/2 ടീസ്പൂൺ
 • കറിവേപ്പില
 • നാരങ്ങാ നീര്
 • ഇഞ്ചി - 1 ടേബിൾസ്പൂൺ
 • വെളുത്തുള്ളി- 1 ടേബിൾസ്പൂൺ
 • ഉപ്പ്
 • വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ
 • കുരുമുളക് പൊടി- 1/2 ടീസ്പൂൺ
 • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ

തയാറാക്കുന്ന വിധം

ആദ്യം ചിക്കൻ മഞ്ഞൾപൊടിയും ഉപ്പും ഇഞ്ഞിവെളുത്തുള്ളി പേസ്റ്റും കൂടി ചേർത്ത് 1/2 മണിക്കൂർ പുരട്ടി വയ്ക്കണം. അതിന് ശേഷം ഒരു പാൻ വെച്ച് അതിലേക്ക് 3 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി കഴിയുമ്പോൾ ഇഞ്ചി, വെളുത്തുള്ളി , സവാള, പച്ചമുളക് എല്ലാം കൂടി ചേർത്ത് വഴറ്റണം ഒരുപാട് മൂപ്പിക്കരുത്. ഇതെല്ലാം വഴന്ന ശേഷം തക്കാളി കൂടി ചേർത്ത് വഴറ്റണം. എന്നിട്ട് അതിലേക്ക് ചിക്കൻ കൂടി ചേർത്ത് ഒന്ന് വഴറ്റിയ ശേഷം മഞ്ഞൾപ്പൊടി, മല്ലിപ്പൊടി,  പെരുംജീരകം പൊടിച്ചത്, ജീരകപ്പൊടി  എല്ലാം ചേർത്ത് വഴറ്റി 3/4 കപ്പ്‌ തേങ്ങ പാൽ ചേർത്ത് ചിക്കൻ വേവിക്കണം. ചിക്കൻ വെന്ത് ചാറു കുറുകി കഴിയുമ്പോൾ അതിലേക്ക് കാഷ്യു പേസ്റ്റ് ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം ഒന്നാം പാലും കറിവേപ്പിലയും  ചേർത്ത് ഇളക്കി തീ ഓഫ്‌ ചെയ്ത് ഒരു നാരങ്ങയുടെ പകുതി നീരും കുരുമുളക് പൊടിയും  1ടേബിൾസ്പൂൺ വെളിച്ചെണ്ണയും ഒഴിച്ച് അടുപ്പിൽ നിന്ന് മാറ്റി ചൂടോടെ വിളമ്പാം.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA