ADVERTISEMENT

ക്രിസ്മസ് വിഭവങ്ങളിൽ ഒരു ഗോവൻ സ്റ്റൈൽ ചിക്കൻ വിന്താലു തയാറാക്കിയാലോ? ഈ വിന്താലു മസാല ഉപയോഗിച്ച് ബീഫ്, പോർക്ക് രുചികളും തയാറാക്കാം.

വിന്താലു മസാല തയാറാക്കാൻ ആവശ്യമുള്ള ചേരുവകൾ:

അഞ്ച് കാശ്മീരി മുളക് വെള്ളത്തിൽ 10 മിനിറ്റ് കുതിർത്ത് വയ്ക്കുക.

ഒരു ടീസ്പൂൺ മല്ലി, ഒരു ടീസ്പൂൺ കുരുമുളക്,  കാൽ ടീസ്പൂൺ കടുക്, കാൽ ടീസ്പൂൺ ഉലുവ, അര ടീസ്പൂൺ ജീരകം, ഒരു കഷ്ണം പട്ട 5 ഗ്രാമ്പു, 2 ഏലക്കായ ഇത്രയും സാധനങ്ങൾ ഒരു മിനിറ്റ് ചെറുതീയിൽ വറുത്ത് മാറ്റി വയ്ക്കുക. മിക്സിയിൽ കാശ്മീരി മുളകും വറുത്തെടുത്ത സ്പൈസസും 6 വെളുത്തുള്ളിയും ഒരു ഇഞ്ച് നീളത്തിൽ ഇഞ്ചിയും രണ്ട് ടേബിൾസ്പൂൺ വിനാഗിരിയും മയത്തിൽ അരച്ചെടുക്കുക.

എല്ലില്ലാത്ത 500 ഗ്രാം ചിക്കനിലേക്ക് ഈ മസാലയും ആവശ്യത്തിന് ഉപ്പും ചേർത്ത് രണ്ട് മുതൽ 4 മണിക്കൂർ മാറ്റിവയ്ക്കുക.

രണ്ട് ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി 2 സവാള ചെറുതായി അരിഞ്ഞത് വഴറ്റുക. ഇതിലേക്ക് ഒരു ചെറിയ തക്കാളിയും പച്ചമുളകും ചേർക്കുക . ചിക്കൻ ചേർത്ത് 10 മിനിറ്റ് വേവിച്ചതിനു ശേഷം അര കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് 15 മിനിറ്റ് ചെറുതീയിൽ വേവിച്ചെടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്ത് അടച്ചു വയ്ക്കാം. അടുത്ത ദിവസം കഴിക്കുമ്പോഴാണ് ഇതിന് കൂടുതൽ രുചി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com