ADVERTISEMENT

പുട്ട് മലയാളിയുടെ പ്രിയപ്പെട്ട പ്രഭാത ഭക്ഷണമാണ് . പുട്ടു കുറ്റി  ഇല്ലാതെ ഒരു വീട്ടിലേക്കു വേണ്ട മൂന്നോ, നാലോ പുട്ടുകൾ ഒന്നിച്ചു എങ്ങനെ ഉണ്ടാക്കാം എന്നാണ് കാണിക്കുന്നത് .പുട്ടിന്റെ കൂടെ പനം ചക്കര വച്ച് വേവിച്ചാൽ അതിലേറെ രുചി ആണ് .

അരിപ്പൊടിയും ആവശ്യത്തിന് ഉപ്പും വെള്ളവും (ഒരു കപ്പ് അരിക്ക് മുക്കാൽ കപ്പ് വെള്ളം) ചേർത്ത് നന്നായി നനച്ചു ഒരു 15 മിനിറ്റ്  അടച്ചു വയ്ക്കുക. അതിനുശേഷം  പാത്രത്തിൽ കരുപ്പെട്ടിയും തേങ്ങയും കൂടി മിക്സ് ചെയ്ത്  വയ്ക്കുക. 15 മിനിറ്റ് ശേഷം സ്റ്റീൽ കപ്പിൽ ആദ്യം  കരുപെട്ടിയും തേങ്ങയും കൂടിയുള്ള മിക്സ്  ഇടുക. എന്നിട്ടു അതിന്റെ മുകളിൽ നനച്ചു വച്ചിരിക്കുന്ന പുട്ടു പൊടി ഇടുക . ഇഡ്ഡലി തട്ടിൽ വെള്ളം ഒഴിച്ച് അത് ചൂടാകുമ്പോൾ തീ കുറച്ച ശേഷം തട്ടിലേക്ക് ഓരോന്നും സാവധാനം കമഴ്ത്തി ഇടുക.

ഗ്ലാസിന്റെ അതേ ഷേപ്പിൽപുട്ട് കിട്ടും . ഇങ്ങനെ ചെയ്താൽ സമയവും ഇന്ധനവും ലാഭിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com