ADVERTISEMENT

ഫില്ലിങ് വയ്ക്കാതെ തന്നെ സോഫ്റ്റായ ആലൂ ചപ്പാത്തി വീട്ടിൽ തയാറാക്കാം. തൈരും അച്ചാറുമുണ്ടെങ്കിൽ ഇതിന് പ്രത്യേകം കറിയൊന്നും വേണ്ട.

ചേരുവകൾ

  • വേവിച്ച ഉരുളക്കിഴങ്ങ് –  2 എണ്ണം(ചെറുത്)
  • ഗോതമ്പ്പൊടി  –  ഒന്നര കപ്പ്‌
  • ഇഞ്ചി  – 1 ടീസ്പൂൺ
  • മുളകുപൊടി  – 1/2 ടീസ്പൂൺ
  • മല്ലിപ്പൊടി  – 1/2 ടീസ്പൂൺ
  • ഗരം മസാല  – 1/2 ടീസ്പൂൺ
  • ഉപ്പ്   – ആവശ്യത്തിന്
  • മല്ലിയില അരിഞ്ഞത്   – ഒരു പിടി
  • വെള്ളം  – ആവശ്യത്തിന്
  • എണ്ണ   – ആവശ്യത്തിന്

തയാറാക്കുന്ന വിധം

പ്രഷർ കുക്കറിൽ ഉരുളക്കിഴങ്ങ് നന്നായി വേവിച്ചെടുക്കണം. ഇത് തണുത്ത ശേഷം ഗ്രേറ്റ് ചെയ്തെടുക്കുക. ഒരു ബൗളിൽ ഗ്രേറ്റ് ചെയ്തെടുത്ത ഉരുളക്കിഴങ്ങും ബാക്കി ചേരുവകളും കൂടി ചേർത്ത് നല്ല പോലെ ചപ്പാത്തി പരുവത്തിൽ കുഴച്ചെടുക്കുക. വെള്ളം കൂടി പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതിൽ നിന്നും വലിയ ഉരുളകൾ ഉണ്ടാക്കി എടുക്കുക. ഇത് ഓരോന്നും ആട്ടയിൽ മുക്കി പരത്തി എടുക്കുക. ചൂടായ തവയിൽ രണ്ട് വശവും ചുട്ടെടുക്കുക. അല്പം സൺഫ്ലവർ ഓയിൽ അല്ലെങ്കിൽ നെയ്യ് രണ്ട് വശത്തും തടവി ചുട്ടെടുക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com